ജെയിംസ് മിൽനർ ലിവർപൂൾ വിടുന്നു!!!!
ജെയിംസ് മിൽനർ ഈ വേനൽക്കാല വിന്‍ഡോയില്‍ ഒരു ഫ്രീ ട്രാൻസ്ഫറിൽ ലിവർപൂളിൽ നിന്ന് പോകാന്‍ ഒരുങ്ങുകയാണ്.അദേഹത്തെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ് ആയ ബ്രൈറ്റൺ ആരായുന്നുണ്ട്.12 മാസത്തെ വിപുലീകരണത്തിന് താരത്തിനു ഓരോപ്ഷന്‍ ഉണ്ട് എങ്കിലും ആൻഫീൽഡിലെ എട്ട് വർഷത്തെ താമസം അവസാനിപ്പിക്കാൻ ആണ് ഇംഗ്ലീഷ് താരം ആഗ്രഹിക്കുന്നത്.

ചാമ്പ്യൻഷിപ്പിൽ നിന്ന് പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷൻ ലഭിച്ച ബെന്‍ളിയും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട്.താരത്തിനെ നിലനിര്‍ത്താന്‍ ക്ലോപ്പിനു ആഗ്രഹം ഉണ്ട് എങ്കിലും നിലവിലെ സാഹചര്യത്തില്‍ മാനേജ്മെന്റിനെ ബോധ്യപ്പെടുത്താന്‍ ക്ലോപ്പിനു കഴിഞ്ഞേക്കില്ല.അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള സാധ്യത വളരെ കുറവ് ആണ്.അടുത്ത സമ്മറില്‍ ടീമിനെ ആകെ മാറ്റി പണിയാനുള്ള തീരുമാനത്തില്‍ ആണ് മാനെജ്മെന്റ്.പഴയ താരങ്ങളെ എല്ലാം പറഞ്ഞു വിടാന്‍ ആണ് തീരുമാനം.മിൽനറെപ്പോലെ, സീസണിന്റെ അവസാനത്തിൽ അലക്‌സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്‌നും നാബി കെയിറ്റയും ലിവര്‍പൂള്‍ വിടാനുള്ള തീരുമാനത്തില്‍ ആണ്.