മാനേജര്‍ സ്ഥാനത്തേക്ക് സാബി അലോൻസോയേ സൈന്‍ ചെയ്യാന്‍ പദ്ധതിയിട്ട് ടോട്ടന്‍ഹാം
റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ ഇതിഹാസം സാബി അലോൻസോയേ മാനേജര്‍ സ്ഥാനത് നിയമിക്കാന്‍ ടോട്ടൻഹാം ലക്ഷ്യമിടുന്നു.മാർച്ചിൽ അന്റോണിയോ കോണ്ടെയെ പിരിച്ചുവിട്ടതിനെത്തുടർന്ന് ഇന്ററിം മാനേജര്‍ ആണ് ടോട്ടന്‍ഹാമിനെ നയിക്കുന്നത്. അടുത്തിടെ പുറത്താക്കപ്പെട്ട ബയേൺ മ്യൂണിക്കിന്റെ ബോസ് ജൂലിയൻ നാഗെൽസ്മാനെ കൊണ്ട് വരുന്നതിനുള്ള സാധ്യതകള്‍ ടോട്ടന്‍ഹാം അന്വേഷിച്ചിരുന്നു.

എങ്കിലും ,നാഗല്‍സ്മാന്‍റെ വേതനം തങ്ങള്‍ക്ക് ഒതുങ്ങില്ല എന്ന് കണ്ടപ്പോള്‍ മറ്റ് ഓപ്ഷനുകള്‍ ടോട്ടന്‍ഹാം തിരയാന്‍ തുടങ്ങി.ഡച്ച് ഔട്ട്‌ലെറ്റ് ഡി ടെലിഗ്രാഫ് പുറത്തു വിട്ട വാര്‍ത്ത പ്രകാരം സാബി അലോണ്‍സോയുടെ ഇത് വരെയുള്ള പ്രകടനത്തില്‍ ടോട്ടന്‍ഹാം ഏറെ തൃപ്തര്‍ ആണ്.അലോൺസോ തന്റെ സീനിയർ മാനേജർ കരിയർ ആരംഭിച്ചത് കഴിഞ്ഞ ഒക്ടോബറിൽ ബയേർ ലെവർകൂസണിൽ ചുമതലയേറ്റതോടെയാണ്, മുമ്പ് മൂന്ന് സീസണുകളിൽ റയൽ സോസിഡാഡ് ബിയുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു.ബുണ്ടസ്ലിഗ ടേബിളിൽ 17-ൽ നിന്ന് ആറാം സ്ഥാനത്തേക്ക് ലെവർകുസനെ എത്തിച്ച സാബി യൂറോപ്പ ലീഗ് സെമി-ഫൈനല്‍ യോഗ്യതയും ലെവര്‍കുസന് നേടി കൊടുത്തു.