അന്‍സു ഫാട്ടിയെ ഉള്‍പ്പെടുത്തി ഒരു സ്വാപ് ഡീല്‍ ബാഴ്സക്ക് നല്‍കി വൂള്‍വ്സ്
ഈ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റൂബൻ നെവെസിനെയും അന്‍സു ഫാട്ടിയേയും ഉള്‍പ്പെടുത്തി ഒരു സ്വാപ് ഡീല്‍ ബാഴ്സക്ക് സൂപ്പർ ഏജന്റ് ജോർജ് മെൻഡസ് നല്‍കിയതായി റിപ്പോര്‍ട്ട്.സ്പാനിഷ് പത്ര പ്രവര്‍ത്തകന്‍ ആയ ടോണി ജുവാൻമാർട്ടി വാര്‍ത്ത പുറത്തു വിട്ടത്.നെവസിനെ ഉള്‍പ്പെടുത്തിയ ഡീലില്‍ പണവും നല്‍കാന്‍ വോള്‍വ്സ് തയ്യാര്‍ എടുക്കുന്നുണ്ട് എങ്കിലും എത്രത്തോളം ആണ് അതെന്ന് ഇപ്പോഴും വ്യക്തം അല്ല.

ഈ ഓഫര്‍ ബാഴ്സ പ്രസിഡന്റ് ആയ ലപോര്‍ട്ടക്ക് ഏറെ താല്പര്യം ഉള്ളതാണ്.എന്തെന്നാല്‍ അന്‍സുവിനെ ഒരു പ്ലേയര്‍ + കാഷ് ഡീലില്‍ വില്‍ക്കാന്‍ കഴിഞ്ഞാല്‍ ലാലിഗ ഫെയര്‍ പ്ലേയില്‍ അത് ബാഴ്സക്ക് അനുകൂലം ആയിരിക്കും കാര്യങ്ങള്‍.ഇത് ഒരു സ്വാപ് ഡീല്‍ അല്ല എങ്കില്‍ ബാഴ്സക്ക് ബുക്ക് ബാലന്‍സ് ചെയ്യാന്‍ കൂടുതല്‍ നടപടികള്‍ എടുക്കേണ്ട് വന്നേക്കും.കൂടാതെ റൂബന്‍ നെവസിനെ സൈന്‍ ചെയ്യാന്‍ ലപോര്‍ട്ടക്ക് ഏറെ താല്‍പര്യവും ഉണ്ട്.എന്നാല്‍ സാവി അടങ്ങുന്ന സ്പോര്‍ട്ടിങ്ങ് ഗ്രൂപ്പിന് പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡറേ സൈന്‍ ചെയ്യാന്‍ തീരെ താല്‍പര്യമില്ല.