ഈ സമ്മറോടെ സ്പോര്‍ട്ടിങ്ങ് ഡയറക്ടർ മാറ്റു അലെമാനി ബാഴ്സ വിട്ടേക്കും
കരാർ ഔദ്യോഗികമായി അവസാനിക്കുന്നതിന് ഒരു വർഷം മുമ്പ് തന്നെ ബാഴ്‌സലോണ ഫുട്‌ബോൾ ഡയറക്ടർ മാറ്റു അലെമാനി ക്ലബ് വിടാന്‍ ഒരുങ്ങുന്നതായി അറിയിച്ചിരിക്കുന്നു.ഇത് ക്ലബിനെയും ആരാധകരെയും വല്ലാതെ വിഷമത്തില്‍ ആക്കിയിരിക്കുകയാണ്.വെറും ഒരു വര്‍ഷത്തിനു ഉള്ളില്‍ സാമ്പത്തിക ബാധ്യതകള്‍ നേരിടുന്ന ബാഴ്സയെ ലാലിഗ എടുക്കാന്‍ പോന്ന വിധം ആക്കിയതില്‍ വലിയൊരു പങ്ക് അധെഹതിന്റെത് ആണ്.

എല്ലാ മോശം കളിക്കാരെയും പുറത്താക്കിയ അദ്ദേഹം ഫ്രീ ട്രാന്‍സ്ഫറിലൂടെ കെസ്സി, ക്രിസ്റ്റ്യന്‍സണ്‍,എന്നിവരെ ടീമിലേക്ക് എത്തിച്ചു.ലെവന്‍ഡോസ്ക്കി,റഫീഞ്ഞ എന്നിവരെയും ടീമിലേക്ക് കൊണ്ടുവന്നതില്‍ അദ്ദേഹത്തിന്റെ മിടുക്ക് വളരെ വലുത് ആണ്.ഈ സീസണിലെ സമ്മറില്‍ കൂടി ബാഴ്സയുമായി അദ്ദേഹം പ്രവര്‍ത്തിക്കും.ബാഴ്സയിലെ മാനേജ്മെന്റുമായി അലെമാനി അത്ര നല്ല സൗഹൃദത്തില്‍ അല്ല.പല വാര്‍ത്തകളും മാനേജ്മെന്റില്‍ നിന്ന് ചോര്‍ന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നു എന്നത് അദ്ധേഹത്തെ ദേഷ്യം പിടിപിക്കുന്നുണ്ട്.ഇത് കൂടാതെ മെസ്സിയെ തിരിച്ചു കൊണ്ടുവരാനും അലെമാനിക്ക് തീരെ താല്‍പര്യം ഇല്ലത്രേ. ബുസ്ക്കറ്റ്സ്,റോബര്‍ട്ടോ എന്നിവരുടെ കരാര്‍ പുതുക്കിയത്തിലും അലെമാനി ക്ലബിനോട് നീരസം അറിയിച്ചതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.