സിറ്റി ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ട് പെപ്പ്
സിറ്റി മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്‌നക്ക് നേരിയ പരിക്ക് ഉള്ളതായി വെളിപ്പെടുത്തി ടീം പരിശീലകന്‍ പെപ് ഗാർഡിയോള.ഫുൾഹാമിനെതിരെയുള്ള മത്സരത്തിനു താരം കളിച്ചിരുന്നില്ല.മത്സരത്തിന് മുമ്പ് ഡി ബ്രൂയിനെ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിക്കാൻ ഗ്വാർഡിയോള വിസമ്മതിച്ചു, എന്നാൽ മത്സരത്തിന് ശേഷം കെവിനിനു പരിക്ക് ആണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ഇല്ലെങ്കിലും ഇന്നലത്തെ മത്സരത്തില്‍ സിറ്റി ജയം നേടി.

“അദ്ദേഹത്തിന് നേരിയ പരിക്ക് ഉണ്ട്.അത് കൊണ്ട് യാത്ര ചെയ്യാൻ കഴിഞ്ഞില്ല.അവൻ എപ്പോൾ തിരിച്ചെത്തുമെന്ന് എനിക്കറിയില്ല”.ഇതായിരുന്നു പെപ്പിന്റെ മറുപടി. ഗാർഡിയോളയുടെ ഈ മറുപടി സിറ്റി ആരാധകരെ ആകെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്.എഫ്എ കപ്പ് ഫൈനല്‍,ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ,പ്രീമിയര്‍ ലീഗ് ടൈറ്റില്‍ എന്നിങ്ങനെ പല ടൂര്‍ണമെന്റുകളിലുമായി സിറ്റിയുടെ കലണ്ടര്‍ ആകെ തിരക്കില്‍ ആണ്.ഈ സമയത്ത് അവരുടെ കീ പ്ലേയര്‍ കളിക്കില്ല എന്നത് ടീമിന് തീര്‍ച്ചയായും മോശം വാര്‍ത്തയാണ്.