ഐപിഎൽ : ടോസ് നേടിയ ആർസിബി എൽഎസ്ജിക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു, ആർസിബി ക്യാപ്റ്റനായി ഡു പ്ലെസിസ് തിരിച്ചെത്തി
ഐപിഎൽ 2023-ലെ 43-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും. ടോസ് നേടിയ ആർസിബിഎൽഎസ്ജിക്കെതിരെബാറ്റിംഗ് തെരഞ്ഞെടുത്തു. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ കെഎൽ രാഹുൽ നയിക്കുന്ന എൽഎസ്ജിക്കെതിരെ ടോസ് നേടിയ ഫാഫ് ഡു പ്ലെസിസ് ആർസിബിയെ നയിക്കാൻ തിരിച്ചെത്തി. ആർസിബി ടീമിലേക്ക് ജോഷ് ഹേസിൽവുഡ് വരുന്നു. കൂടാതെ ഷഹബാസ് അഹമ്മദിന് പകരം അനൂജ് റാവത്ത് വരുന്നു..
പഞ്ചാബ് കിംഗ്‌സിനെ 56 റൺസിന് തോൽപിച്ച ലഖ്‌നൗ ആവേശത്തിലാണ് കളിയിലേക്ക് പോകുന്നത്. വിജയത്തിന്റെ കുതിപ്പിൽ തുടരാനും ബാംഗ്ലൂർ ടീമിനെ തുരത്താനും അവർ നോക്കും. നിലവിൽ അവർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
നേരത്തെ കൊൽക്കത്തനൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 21 റൺസിന്റെ തോൽവി വഴങ്ങി. കെഎൽ രാഹുലിനെതിരെ തിരുത്തലുകൾ വരുത്താനും വിജയം രേഖപ്പെടുത്താനും അവർ നോക്കും ആർസിബി എട്ട് പോയിന്റുകളുമായി ആറാം സ്ഥാനത്താണ്.
ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ) – ഫാഫ് ഡു പ്ലെസിസ്, വിരാട് കോഹ്‌ലി, അനുജ് റാവത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മഹിപാൽ ലോംറോർ, ദിനേഷ് കാർത്തിക്, സുയാഷ് പ്രഭുദേശായി, വനിന്ദു ഹസരംഗ, കർൺ ശർമ്മ, മുഹമ്മദ് സിറാജ്, ജോഷ് ഹേസിൽവുഡ്.
ബാംഗ്ലൂരിന്റെ ഇംപാക്ട് പ്ലെയർമാർ – ഹർഷൽ പട്ടേൽ, സോനു യാദവ്, മൈക്കൽ ബ്രേസ്‌വെൽ, വൈശാഖ് വിജയ് കുമാർ, ഷഹബാസ് അഹമ്മദ്.
ലഖ്‌നൗ (പ്ലേയിംഗ് ഇലവൻ) – കെ എൽ രാഹുൽ, കെയ്ൽ മേയേഴ്‌സ്, മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ, നിക്കോളാസ് പൂരൻ, കൃഷ്ണപ്പ ഗൗതം, രവി ബിഷ്‌ണോയ്, നവീൻ ഉൾ ഹഖ്, അമിത് മിശ്ര, യാഷ് താക്കൂർ.
ലഖ്‌നൗവിലെ ഇംപാക്ട് പ്ലെയർമാർ – ആയുഷ് ബഡോണി, ഡാനിയൽ സാംസ്, ക്വിന്റൺ ഡി കോക്ക്, പ്രേരക് മങ്കാഡ്, ആവേശ് ഖാൻ.