പരിക്ക് ആഴ്സണലിനെ വേട്ടയാടുന്നു ; വില്യം സാലിബ സിറ്റിക്കെതിരെ കളിച്ചേക്കില്ല
ബുധനാഴ്ച നടക്കുന്ന പ്രീമിയർ ലീഗ് കിരീട പോരാട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കാന്‍ വില്യം സാലിബ ഉണ്ടാകില്ല എന്ന ദുഃഖ വാര്‍ത്ത കേട്ടാണ് ഇന്ന് ആഴ്സണല്‍ ഉണര്‍ന്നത്.നട്ടെല്ലിന് പരിക്ക് ഉള്ളത് കൊണ്ട് അവസാന അഞ്ച് പ്രീമിയർ ലീഗ് മത്സരങ്ങളിലും അദ്ദേഹം കളിച്ചിരുന്നില്ല.ഇപ്പോഴും അദ്ധേഹത്തെ കളിപ്പിക്കാന്‍ മെഡിക്കല്‍ ടീം ആര്‍റെറ്റക്ക് അനുവാദം നല്‍കിയിട്ടില്ല.

താരം വിചാരിച്ച രീതിയില്‍ പുരോഗതി നേടുന്നില്ല എന്ന് ഇതിനു മുന്‍പ് തന്നെ ആര്‍റെറ്റ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എന്നാല്‍ ലീഗ് കൈവിട്ടു പോകാന്‍ ഇരിക്കെ സാലിബ തിരിച്ചെത്തും എന്നായിരുന്നു ആരാധകര്‍ കരുതിയത്.എന്നാല്‍ ഈ പോക്ക് തുടരുകയാണ് എങ്കില്‍ താരം ഈ സീസണില്‍ ഇനി കളിക്കാന്‍ ഇടയില്ല എന്നും ദി അത്‌ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.റൈറ്റ് ബാക്ക് ടേക്ക്ഹിറോ ടോമിയാസുവും മിഡ്ഫീൽഡർ മുഹമ്മദ് എൽനെനിയും ഇല്ലാതെയാണ് ഗണ്ണേഴ്‌സ് ഇത്രയും കാലം കളിച്ചിരുന്നത്.