വെറ്ററന്‍ താരങ്ങള്‍ ആയ ടോണി ക്രൂസ്,കരിം ബെന്‍സെമ എന്നിവര്‍ റയലില്‍ ഒരു വര്‍ഷം കൂടി തുടരും
വെറ്ററന്‍ താരങ്ങള്‍ ആയ ടോണി ക്രൂസ്,കരിം ബെന്‍സെമ എന്നിവര്‍ തങ്ങളുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുവാന്‍ അടുക്കുന്നു എന്ന് റിപ്പോര്‍ട്ട്.ലീഗ് നിലനിര്‍ത്താനുള്ള സാധ്യത നഷ്ട്ടപ്പെട്ട മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തി, ഇത് കൂടാതെ മാഡ്രിഡ് കോപ ഡേല്‍ റിയ ഫൈനലില്‍ ഒസാസുനയെ നേരിടും.മാനേജര്‍ ആയ അന്‍സലോട്ടിക്ക് സീനിയര്‍ താരങ്ങളുടെ പ്രകടനത്തില്‍ അതിയായ സംതൃപ്തി ഉണ്ട്.
.jpg?auto=webp&format=pjpg&width=3840&quality=60)
മോഡ്രിച്ചിന്‍റെയും നിലവിലെ കരാര്‍ ഒരു വര്‍ഷത്തേക്ക് നീട്ടുവാന്‍ ഉള്ള ചര്‍ച്ച മാഡ്രിഡ് മാനെജ്മെന്റ് നടത്തി വരുന്നതായി വാര്‍ത്തയുണ്ട്.കരിം ബെന്‍സെമക്ക് ബാക്കപ്പ് ആയി ഒരു സ്ട്രൈക്കറേ വാങ്ങണം എന്നുള്ള തീരുമാനം മാഡ്രിഡ് ബോര്‍ഡിന് ഉണ്ട് എങ്കിലും ബ്രസീലിയന്‍ വണ്ടര്‍ കിഡ് ആയ എൻഡ്രിക്ക് 2024 ല്‍ മാഡ്രിഡിലേക്ക് എത്തിയേക്കും.അതിനാല്‍ ഒരു ഫോര്‍വേഡിനെ കൂടി ടീമിലേക്ക് എടുക്കാന്‍ മാനെജ്മെന്റ് ആഗ്രഹിക്കുന്നില്ല.