ഐസിസി ടി20 റാങ്കിംഗ് ; ഒന്നാം സ്ഥാനം നിലനിര്‍ത്തി സുര്യകുമാര്‍ യാദവ്
ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഐസിസി പുരുഷന്മാരുടെ ടി20 ഐ ബാറ്റേഴ്‌സ് റാങ്കിംഗിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനത്ത് തുടരുന്നു.906 റേറ്റിംഗ് പോയിന്റാണ് താരത്തിനു ഉള്ളത്.രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനേക്കാൾ (798) 100 പോയിന്റിന് മുകളിലാണ് സൂര്യ.ആദ്യ പത്തിലെ ഏക ഇന്ത്യൻ ബാറ്ററും അദ്ദേഹം തന്നെ ഉള്ളൂ.

പതിനഞ്ചാം സ്ഥാനത്തുള്ള മുൻ നായകൻ വിരാട് കോഹ്‌ലി ആണ് അടുത്ത ഇന്ത്യക്കാരന്‍ ആയ ബാറ്റര്‍.ഇനി ബോളിങ്ങില്‍ നോക്കുകയാണ് എങ്കില്‍ ഇടങ്കയ്യൻ പേസർ അർഷ്ദീപ് സിംഗ് 14-ാം റാങ്ക് നേടി.വെറ്ററൻ സീമർ ഭുവനേശ്വർ കുമാർ 19-ാം സ്ഥാനത്തുമാണ്.അഫ്ഗാന്‍ സ്പിന്നെര്‍ ആയ റാഷിദ് ഖാന്‍ ആണ് ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത് ഉള്ളത്.മറ്റൊരു അഫ്ഗാന്‍ ബോളര്‍ ആയ ഫസൽഹഖ് ഫാറൂഖിയാണ് രണ്ടാം സ്ഥാനത് ഉള്ളത്.ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഷാക്കിബ് അൽ ഹസനു പിന്നിൽ രണ്ടാം സ്ഥാനത്ത് ഹാർദിക് പാണ്ഡ്യ ഇടം പിടിച്ചു.