ചാമ്പ്യന്‍സ് ലീഗ് സെമി പ്രവേശനം മിലാന് ഒരു ജയമകലെ
കഴിഞ്ഞ അഞ്ചു സീരി എ മത്സരങ്ങളിലും ഒരു ജയം പോലും നേടാന്‍ ആവാത്ത ഇന്റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയേ നേരിട്ടേക്കും. ബെന്‍ഫിക്കയുടെ ഹോമില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് മിലാന്‍ വിജയിച്ചിരുന്നു.ഇന്നത്തെ മത്സരത്തിലും വിജയസാധ്യത ഇന്ററിന് തന്നെ ആണ്.

വെറും രണ്ടു ഗോളിന്‍റെ മേല്‍ക്കൈ മാത്രമേ ഇന്ററിന് ഉള്ളൂ.അതിനാല്‍ ബെന്‍ഫിക്കയേ പൂര്‍ണമായി എഴുതി തള്ളുന്നതും മണ്ടത്തരമാണ്.മികച്ച അറ്റാക്കിംഗ് താരങ്ങള്‍ ഉള്ള ബെന്‍ഫിക്കയേ ആയിരുന്നു ആദ്യ പാദത്തില്‍ വിജയം നേടാന്‍ പല മുന്‍ നിര ഫുട്ബോള്‍ പണ്ടിറ്റുകളും പിന്തുണച്ചത്.സീരി എ യിലെ പ്രകടനം ശരാശരിയിലും താഴെ ആണെങ്കിലും ഈ സീസണില്‍ നോക്കൌട്ട് മത്സരങ്ങളില്‍ എല്ലാം മിലാന്‍ മികച്ച ഫോമില്‍ ആണ് കളിച്ചു വരുന്നത്.ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഒരു മിലാന്‍ ഡെര്‍ബി നടന്നേക്കും.പറയത്തക്ക അട്ടാക്കിങ്ങ് ഫോര്‍വേഡുകള്‍ ഒന്നുമില്ല എങ്കിലും കരുത്തുറ്റ പ്രതിരോധം തന്നെ ആണ് ഇന്ററിനെ പല മോശം സന്ദര്‍ഭങ്ങളിലും രക്ഷിച്ചത്.