ഗെറ്റാഫെക്കെതിരെയുള്ള സമനില ; വിചിത്ര ന്യായവുമായി സാവി
തന്‍റെ ടീം പരാജയപ്പെട്ടാല്‍ വളരെ വിചിത്രമായ ന്യായങ്ങള്‍ പറയുന്ന ഒരു മാനേജര്‍ എന്ന ഖ്യാതി സാവിക്കുണ്ട്.പല മത്സരങ്ങളിലും മാച്ച് റഫറിമാര്‍ക്കെതിരെ കയര്‍ക്കുന്ന അദ്ദേഹത്തിന് അഞ്ചില്‍ കൂടുതല്‍ മഞ്ഞ കാര്‍ഡ് ലഭിച്ചിട്ടുണ്ട്.ബാഴ്സലോണയുടെ പ്രകടനം മോശം ആവുകയാണ് എങ്കില്‍ എല്ലാത്തിനെയും കുറ്റം പറയുന്ന അദ്ദേഹം ഇന്നലെ ഗെറ്റാഫെക്കെതിരെ ബാഴ്സ സമനില നേരിട്ടപ്പോള്‍ പറഞ്ഞ ന്യായം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

ഗെറ്റാഫെ പിച്ച് വളരെ നനഞ്ഞത് മൂലം താരങ്ങള്‍ക്ക് വിചാരിച്ച പ്രകടനം പുറത്തു എടുക്കാന്‍ ആയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നലെ ന്യായം.ഇത് കൂടാതെ തന്‍റെ ടീം ഉച്ചക്ക് കളിക്കാത്തവര്‍ ആണ് എന്നും ഉച്ചക്ക് പരിശീലന സെഷനുകള്‍ പോലും താന്‍ താരങ്ങള്‍ക്ക് നല്‍കാറില്ല എന്നും സാവി മത്സരശേഷം പറഞ്ഞു.എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താന്‍ ടീമിനെ പകല്‍ കളിക്കാനുള്ള പരിശീലനം നല്‍കും എന്നും അദ്ദേഹം പറഞ്ഞു.