2024 ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് തകര്‍ക്കാന്‍ ഒരുങ്ങി റയല്‍ മാഡ്രിഡ് ; മിഷന്‍ ഹാലണ്ട്
2024 ലെ വേനൽക്കാലത്ത് മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ എർലിംഗ് ബ്രൗട്ട് ഹാലൻഡിനെ സൈൻ ചെയ്യാനുള്ള ഔദ്യോഗിക നീക്കം നടത്താന്‍ മാഡ്രിഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.മുന്‍ സീസണുകളില്‍ എംബാപ്പേക്ക് വേണ്ടി ശ്രമം നടത്തുന്നതിനിടെ ഹാലണ്ടിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കാന്‍ റയല്‍ വിട്ടു പോയി.ഇത് റയലിന്റെ ഭാഗത്ത് നിന്ന് വലിയൊരു അബദ്ധം ആയി മാറി.

ഇപ്പോള്‍ പിഎസ്ജിയില്‍ ഉള്ള എംബാപ്പേയേ റയല്‍ സൈന്‍ ചെയ്യുമെന്ന് കിംവദന്തികള്‍ ഉയര്‍ന്നിരുന്നു എങ്കിലും ഇപ്പോള്‍ താരത്തില്‍ നിന്ന് അകലം പാലിക്കാന്‍ ഒരുങ്ങുകയാണ് റയല്‍ മാനെജ്മെന്റ്.ഫോമില്‍ ഇപ്പോള്‍ ഫ്രഞ്ച് തരാം അല്പം പുറകോട്ട് ആണ്,എന്നാല്‍ സിറ്റിക്ക് വേണ്ടി മികച്ച ഫോമില്‍ കളിക്കുന്ന ഹാലണ്ട് പ്രീമിയര്‍ ലീഗിലെ ഏറ്റവും വില കൂടിയ താരം എന്ന ബഹുമതി വളരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയിരിക്കുന്നു.ഇപ്പോള്‍ താരം സിറ്റിയിലെ വെറ്ററന്‍ താരങ്ങള്‍ വാങ്ങുന്ന സാലറി കൈപ്പറ്റുന്നുണ്ട്.താരത്തിനു ചുറ്റും പല ക്ലബുകളും നടക്കുന്നുണ്ട് എന്ന് അറിയാവുന്ന സിറ്റി താരത്തിനെ എന്ത് വില കൊടുത്തും നിര്‍ത്താന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്.താരത്തിനു സിറ്റി നല്‍കിയിരിക്കുന്ന റിലീസ് ക്ലോസ് 200 മില്യന്‍ യൂറോയാണ്.