സീസന്‍ പൂര്‍ത്തിയാവാന്‍ നില്‍ക്കില്ല ; ലൂയി എന്‍റിക്വെക്ക് വേണ്ടി എത്രയും പെട്ടെന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ ചെല്‍സി
ചെൽസിയുടെ അടുത്ത മുഖ്യ പരിശീലകനാകാനുള്ള മുൻനിര സ്ഥാനാർത്ഥി ലൂയിസ് എൻറിക്വെ തന്നെ ആണ് എന്ന് റിപ്പോര്‍ട്ട്.സീസണിന്റെ അവസാനം വരെ ഫ്രാങ്ക് ലാംപാർഡിനെ കെയർടേക്കർ മാനേജരായി നിയമിച്ചിട്ടുണ്ട്, എന്നാൽ തുടർച്ചയായ മൂന്ന് തോൽവികൾ നേരിട്ടതോടെ ഈ സീസന്‍ അവസാനം വരെ അദ്ധേഹത്തെ തുടരാന്‍ ചെല്‍സി മാനെജ്മെന്റ് സമ്മതിച്ചേക്കില്ല.

മുൻ റിവർ പ്ലേറ്റ് ബോസ് മാർസെലോ ഗല്ലാർഡോയും ഷോർട്ട്‌ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം മുൻ ബയേൺ മ്യൂണിക്ക് ഹെഡ് കോച്ച് ജൂലിയൻ നാഗെൽസ്മാനും ചെൽസിയുടെ റഡാറിൽ ഉണ്ടെന്ന് അറിയപ്പെടുന്നു.ലംപാര്‍ഡിന്‍റെ പ്രകടനം ശരാശരിയിലും താഴെ ആയതിനാല്‍ സീസണിനു മുന്നോടിയായി തന്നെ ഇതില്‍ ആരെയെങ്കിലും മാനേജര്‍ ആയി നിയമിച്ചാല്‍ അത്ഭുതപ്പെടാനില്ല.കഴിഞ്ഞ ആഴ്ച്ച ബാഴ്സ യുവ താരമായ ഗാവിയെ സൈന്‍ ചെയ്യാന്‍ ചെല്‍സി താരത്തിന്‍റെ എജന്റുമായി ചര്‍ച്ച നടത്തിയതായി സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എന്നാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ലൂയി ആണ് എന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ അവകാശപ്പെട്ടു.