മാനെക്കുള്ള ശിക്ഷ കുറക്കാന്‍ ബയേണ്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ട് സാനെ
സിറ്റി മത്സരത്തിനു ശേഷം സാനെയേ മാനെ മര്‍ധിച്ചത് വളരെ കടുത്ത വിവാദം ആയിരുന്നു.താരത്തിനെ ഈ ആഴ്ച്ച നടക്കാന്‍ ഇരിക്കുന്ന ഹോഫന്‍ഹെയിം മത്സരത്തില്‍ കളിച്ചേക്കില്ല.ഉടന്‍ തന്നെ സെനഗലീസ് താരത്തിന് വേണ്ടുന്ന ശിക്ഷ നല്‍കാനുള്ള തീരുമാനത്തില്‍ ആണ് ബയേണ്‍ ബോര്‍ഡ്.എന്നാല്‍ അത് വേണ്ട എന്നും തന്‍റെ ഭാഗത്ത് നിന്നും ഒരു തരത്തില്‍ ഉള്ള പരാതിയും ഇല്ലെന്നും സാനെ ബയേണിനെ അറിയിച്ചതായി വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ് ജര്‍മന്‍ മാധ്യമങ്ങള്‍.

ഇത് ഒരു പഴങ്കഥയായി മാത്രമേ താന്‍ കാണുന്നുള്ളൂ എന്ന് പറഞ്ഞ സാനെ തന്‍റെ ശ്രദ്ധ മുഴുവനും ബയേണിനൊപ്പം കളിക്കുക എന്നത് കൂടിയാണ് എന്ന് അറിയിച്ചു.എന്നാല്‍ ജര്‍മന്‍ ക്ലബ് മാനെജ്മെന്റ് തന്നെയാണ് മാനെയുടെ ഭാവി തീരുമാനിക്കാന്‍ പോകുന്നത്.ഈ സീസണില്‍ താരം വന്നതിനു ശേഷം തന്‍റെ പേരിനൊത്ത പ്രകടനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല.ബയേൺ സിഇഒ ഒലിവർ കാനും കായിക ഡയറക്ടർ ഹസൻ സാലിഹാമിഡ്‌സിക്കും മാനെയുടെ ഇത് വരെയുള്ള പ്രകടനത്തില്‍ ഏറെ നിരാശര്‍ ആണ്.അതിനിടയില്‍ ആണ് ഈ കേസ്.അധികപക്ഷവും മാനെയെ ഈ സീസണില്‍ മാത്രമേ ബയേണില്‍ കാണാന്‍ ആകൂ എന്നും ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.