ലീഗില്‍ മൂന്നാം ജയം നേടി ഗുജറാത്ത്
വ്യാഴാഴ്ച മൊഹാലിയിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ആറു വിക്കറ്റ് ജയം നേടി ഗുജറാത്ത് ടൈറ്റൻസ്.ലീഗില്‍ ഗുജറാത്തിന്‍റെ മൂന്നാം വിജയം ആണിത്.49 പന്തിൽ-67 റണ്‍സ് നേടിയ ശുഭ്‌മാൻ ഗില്ലിന്റെ പ്രകടനം ആണ് ഗുജറാത്തിന്‍റെ ചേസ് എളുപ്പം ആക്കി കൊടുത്തത്.ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഇരുപതു ഓവറില്‍ എട്ടു വിക്കറ്റ് നഷ്ട്ടത്തില്‍ 153 റണ്‍സ് നേടി.

മാറ്റ് ഷോര്‍ട്ട്,ജിതേഷ് വര്‍മ,ഷാരൂഖ് ഖാന്‍ എന്നിവര്‍ ബാറ്റ് മികച്ച പ്രകടനം ആണ് പഞ്ചാബിന് വേണ്ടി പുറത്തെടുത്തത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് തുടക്കത്തില്‍ തന്നെ മികച്ച രീതിയില്‍ ബാറ്റ് വീശി.എന്നാല്‍ മിഡില്‍ ഓവറുകളില്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ പഞ്ചാബിന് കഴിഞ്ഞതോടെ അവസാന ഓവറുകളില്‍ നേരിയ സമ്മര്‍ദം ഗുജറാത്തിനു ഉണ്ടായിരുന്നു.അവസാന ഓവറിലെ അഞ്ചാം ബോള്‍ ബൌണ്ടറിയിലേക്ക് പായിച്ച് രാഹുല്‍ തെവാട്ടിയ ആണ് ഗുജറാത്തിന്‍റെ ചേസ് പൂര്‍ത്തിയാക്കിയത്.