ചെന്നൈ സൂപ്പർ കിംഗ്‌സിനെ മുട്ടു കുത്തിച്ച് രാജസ്ഥാന്‍
ജോസ് ബട്ട്‌ലറുടെ അർദ്ധ സെഞ്ച്വറി, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരുടെ മികച്ച സ്പെലുകളുടെ പിന്തുണയില്‍ ബുധനാഴ്ച ഐപിഎൽ 2023 മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ മൂന്ന് റൺസിന്റെ ജയം നേടി രാജസ്ഥാന്‍ റോയല്‍സ്.176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ഇന്നിങ്ങ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ ഒതുങ്ങി.

അവസാന ഓവറില്‍ പതിനേഴു റണ്‍സ് വഴങ്ങി എങ്കിലും ഫോമില്‍ നില്‍ക്കുന്ന ധോണി ,ജഡേജ എന്നിവര്‍ക്കെതിരെ നിയന്ത്രണത്തോടെ പന്ത് എറിഞ്ഞ സന്ദീപ് ശര്‍മയ്ക്ക് നല്കണം വിജയത്തിന്‍റെ ക്രെഡിറ്റ്.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 8 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു.ജോസ് ബട്ട്‌ളര്‍,ദേവ്ദത്ത് പടിക്കല്‍,അശ്വിന്‍,ഹെറ്റ്മയര്‍ എന്നിവരുടെ പ്രകടനം ആണ് രാജസ്ഥാന് ഒരു ഫൈറ്റിങ്ങ് ടോട്ടല്‍ നല്‍കിയത്.(2/25) മികച്ച ബോളിങ്ങ് ഫിഗറും കാഴ്ച്ചവെച്ച അശ്വിന്‍ താനെ ആണ് മത്സരത്തിലെ താരം.