ടോസ് നേടിയ മുംബൈ ബോളിങ്ങ് തിരഞ്ഞെടുത്തു
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ന് നടക്കാന്‍ പോകുന്ന മുംബൈ ഇന്ത്യൻസ് – ഡല്‍ഹി കാപിട്ടല്‍സ് മത്സരത്തില്‍ ടോസ് ലഭിച്ച മുംബൈ ബാറ്റിങ്ങ് തിരഞ്ഞെടുത്തു.ഐപിഎൽ 2023-ലെ മാച്ച് നമ്പർ 16-ൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ സീസണിലെ ആദ്യ വിജയത്തിനായി ഇരു കൂട്ടരും പോരടിക്കും.രണ്ടു മത്സരങ്ങള്‍ തോറ്റ മുംബൈ ലീഗില്‍ ഒന്‍പതാം സ്ഥാനത്തും മൂന്നു മത്സരങ്ങള്‍ തോറ്റ ഡല്‍ഹി പത്താം സ്ഥാനത്തുമാണ്.

സീനിയര്‍ താരങ്ങള്‍ ആയ രോഹിത് ശര്‍മ,സുര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഫോമില്‍ അല്ലാത്തത് മുംബൈയെ വല്ലാതെ അലട്ടുന്നു.യുവ താരങ്ങള്‍ ആയ തിലക് വര്‍മയും നെഹാലും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.ഇത് വരെ രണ്ടു വട്ടവും ആദ്യം ബാറ്റ് ചെയ്തപ്പോള്‍ ടീമിന്റെ പ്രകടനം ശരാശരിയിലും താഴെ ആയതിനാല്‍ ഈ വട്ടം ആദ്യം ബോള്‍ ചെയ്യാന്‍ രോഹിത് തീരുമാനിക്കുകയായിരുന്നു.ട്രിസ്റ്റൻ സ്റ്റബ്സിന് പകരം റൈറ്റ് ഹാന്‍ഡ് ഫാസ്റ്റ് ബോളര്‍ റിലേ മെറിഡിത്ത് മാത്രമാണ് ടീമിലെ ഏക മാറ്റം എന്നും രോഹിത് അറിയിച്ചു.പരിക്കേറ്റ ഖലീല്‍ അഹമദിനു പകരം യാഷ് ദുളിനെ ടീമില്‍ ഉള്‍പ്പെടുത്തിയാതായും ഡല്‍ഹി ക്യാപ്റ്റന്‍ വാര്‍ണര്‍ അറിയിച്ചിട്ടുണ്ട്.