ബെന്‍ഫിക്ക – ഇന്റര്‍ മിലാന് പോരാട്ടത്തോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് ആരംഭം
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തില്‍ ഇന്ന് എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിലേക്ക് ഇന്റർ മിലാനെ ബെൻഫിക്ക സ്വാഗതം ചെയ്യുന്നു.ക്ലബ് ബ്രൂഗിനെ തോല്‍പ്പിച്ചതിനു ശേഷം ആണ് ബെന്‍ഫിക്ക നോക്കൌട്ട് യോഗ്യത നേടിയത്.പോർച്ചുഗീസ് ടീമായ പോർട്ടോയെ മറികടന്നാണ് ഇന്റര്‍ മിലാന് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.
ഈ സീസണിൽ ബെൻഫിക്കയുടെ ഏറ്റവും മികച്ച ചാമ്പ്യൻസ് ലീഗ് കാമ്പെയ്നാണിത്. ഹെവിവെയ്റ്റുകളായ പാരിസ് സെന്റ് ജെർമെയ്നും യുവന്റസും ഉൾപ്പെട്ട ഒരു ഗ്രൂപ്പിൽ ഇവരെ എല്ലാം മറികടന്നു ഒന്നാം സ്ഥാനം നേടി കൊണ്ട് ആണ് ബെന്‍ഫിക്ക ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചത്.ചാമ്പ്യന്‍സ് ലീഗ് കളിച്ച പരിചയം ഇന്റര്‍ മിലാന് ആണ് കൂടുതല്‍ എങ്കിലും ബെന്‍ഫിക്ക എന്ത് ചെയ്യുമെന്നോ എങ്ങനെ ചെയ്യുമെന്നോ ഒരു അറിവും ആര്‍ക്കുമില്ല. ബാഴ്സ,ബയേണ്‍ ഗ്രൂപ്പില്‍ നിന്ന് കഷ്ട്ടിച്ച് രക്ഷപ്പെട്ട ഇന്റര്‍ മിലാന്റെ മികച്ച പ്രതിരോധം ആണ് അവരെ ഇത്രയും കാലം രക്ഷപ്പെടുത്തിയത്.