കാര്‍ലോ അന്‍സലോട്ടി ബ്രസീലിലേക്കില്ല !!!!
റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആൻസെലോട്ടി, തന്നെ ബ്രസീൽ ദേശീയ ടീമുമായി ബന്ധിപ്പിക്കുന്ന കിംവദന്തികൾ നിഷേധിച്ചു കൊണ്ട് അതിനു ഒരന്ത്യം വരുത്തി. കൂടാതെ 2024 വരെ സ്പാനിഷ് ക്ലബ്ബുമായുള്ള കരാർ മാനിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.റേഡിയോ ആഞ്ചിയോ സ്‌പോർട്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എസി മിലാനെ നേരിടാന്‍ ആണ് തനിക്ക് ആഗ്രഹം എന്നും അദ്ദേഹം വെളിപ്പെടുത്തി.

“ഈ സാഹചര്യത്തിന് അനുയോജ്യമായ ഒരു നല്ല ചൊല്ലുണ്ട്.സംസാരം വിലകുറഞ്ഞതാണ്. എനിക്ക് 2024 ജൂൺ 30 വരെ ഒരു കരാറുണ്ട്, അതിനെ ബഹുമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.ചെല്‍സിക്കെതിരായ മത്സരത്തിനു വേണ്ടി തയ്യാര്‍ എടുക്കുന്ന അദ്ദേഹം ഇംഗ്ലീഷ് ടീം മാഡ്രിഡിന് വലിയൊരു ചാലഞ്ച് തന്നെ ആവാനുള്ള സാധ്യത വളരെ വലുത് ആണ് എന്നും വെളിപ്പെടുത്തി.ഇത് കൂടാതെ തന്‍റെ മകനായ ഡേവിഡ് അന്‍സലോട്ടി സ്വിസ് ക്ലബ് ആയ ബാസലിലേക്ക് പോകും എന്ന വാര്‍ത്ത നിഷേധിച്ച കാര്‍ലോ, മകന്‍ അടുത്ത സീസണിലും തന്‍റെ ഒപ്പം മാഡ്രിഡില്‍ ഉണ്ടാവുമെന്നും വെളിപ്പെടുത്തി.