ഫോര്‍വേഡ് നിരയില്‍ ശുദ്ധി കലശം നടത്താന്‍ ബാഴ്സലോണ
അൻസു ഫാത്തി, ഫെറാൻ ടോറസ്, റാഫിഞ്ഞ എന്നീ ഫോര്‍വേഡ് താരങ്ങളെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വെക്കാന്‍ ബാഴ്‌സലോണ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.2019 ന് ശേഷമുള്ള ആദ്യ ലീഗ് കിരീടത്തിലേക്ക് അടുക്കുന്ന ബാഴ്സലോണ ഈ മൂന്നു ഫോര്‍വേഡുകളുടെ പ്രകടനത്തിലും തീരെ തൃപ്തര്‍ അല്ല.ഫെറാനും അന്‍സുവും ഈ സീസണില്‍ വേണ്ടുവോളം കളിച്ചിട്ടില്ല എങ്കിലും എപ്പോള്‍ ഒകെ അവസരം ലഭിവോ അപ്പോള്‍ ഒന്നും സാവിയുടെ പ്രതീക്ഷ കാക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

റഫീഞ്ഞയേ നല്‍കാന്‍ ഉള്ള തീരുമാനം ഇത്രയും കാലം ബാഴ്സക്ക് ഉണ്ടായിരുന്നില്ല.എന്നാല്‍ താരത്തിന്‍റെ എല്‍ ക്ലാസിക്കോയിലെ മോശം പ്രകടനം ആയിരിക്കും ഈ പുതുക്കിയ തീരുമാനത്തിന് പിന്നില്‍ എന്നും സ്പാനിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.ഫോര്‍വേഡ് ലൈനില്‍ ഉസ്മാന്‍ ഡെമ്പലെയുടെയും റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെയും പ്രകടനങ്ങളില്‍ മാത്രാമാണ് സാവി തൃപ്തന്‍.ഉസ്മാനുമായി കരാര്‍ നീട്ടല്‍ ചര്‍ച്ചകള്‍ ക്ലബ് നടത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.