ലെസ്റ്റർ സിറ്റിയുമായുള്ള നിബന്ധനകൾ അംഗീകരിക്കുന്നതിൽ ജെസ്സി മാർഷ് പരാജയപ്പെട്ടു
പുതിയ മാനേജരാകാൻ ലെസ്റ്റർ സിറ്റിയുമായി ഒരു കരാർ ഒപ്പിടാന്‍ ജെസ്സി മാർഷ് വിസമ്മതിച്ചതായി വാര്‍ത്ത.ലീസെസ്റ്റർ സിറ്റി വെള്ളിയാഴ്ച മാർഷുമായി ചർച്ചകൾ ആരംഭിച്ചിരുന്നു,ഇരു കൂട്ടരും ധാരണയില്‍ എത്തി എങ്കിലും പിന്നീട് ക്ലബിന്റെ ദീർഘകാല പദ്ധതികളെക്കുറിച്ച് ഉറപ്പ് നൽകാൻ മാനേജ്മെന്റിന് ഉറപ്പ് നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ആണ് അമേരിക്കന്‍ കോച്ച് കരാര്‍ ഒപ്പിടലില്‍ നിന്നും പിന്‍വാങ്ങിയത്.ഇദ്ദേഹം മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ് ആയ സതാംട്ടനെയും നിരസിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ചെൽസി വിട്ട ശേഷം ഗ്രഹാം പോട്ടറെ സൈന്‍ ചെയ്യാന്‍ ലെസ്റ്റര്‍ സിറ്റി ശ്രമം നടത്തി എങ്കിലും ടീമിന്‍റെ പ്രൊജക്റ്റ് അദ്ദേഹം നിരസിക്കുകയായിരുന്നു.ബ്രണ്ടന്‍ റോഡ്‌ജേര്‍സ് പോയതിനു ശേഷം തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ലെസ്റ്റര്‍ നിലവില്‍ ലീഗില്‍ പത്തൊന്‍പതാം സ്ഥാനത്താണ്.നിലവില്‍ എന്ത് വില കൊടുത്തും പ്രീമിയര്‍ ലീഗില്‍ തുടരുക എന്നത് ആണ് ലെസ്റ്റര്‍ സിറ്റിയുടെ പ്രധാന ലക്ഷ്യം. ശേഷിക്കുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് ആലോചിക്കാം എന്നാണ് ക്ലബ് മാനെജ്മെന്റ് നയം.