താരങ്ങളുടെ ശമ്പളം വെട്ടി കുറക്കാന്‍ പദ്ധതിയിട്ടു ബാഴ്സലോണ
അടുത്ത സീസണിലേക്കുള്ള ശമ്പളം കുറയ്ക്കാൻ ബാഴ്‌സലോണ അവരുടെ മുഴുവൻ ടീമിനോടും ആവശ്യപ്പെടുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.അടുത്ത സീസണില്‍ ക്ലബിന്റെ ഫിനാന്‍സ് നിയന്ത്രിക്കാന്‍ പെടാപ്പാട്പ്പെടുകയാണ് ബാഴ്സലോണ.എന്തെന്നാല്‍ അടുത്ത സീസന്‍ മുതല്‍ കാമ്പ് ന്യൂ പുതുക്കി പണിയാന്‍ ഉള്ള പണികള്‍ ആരംഭിക്കും.കൂടാതെ ലോണുകളും മൊത്തം ചേര്‍ത്ത് ഏകദേശം ഒന്നര ബില്യണ്‍ ഡോളര്‍ ബാഴ്സക്ക് അടുത്ത സീസണില്‍ ചിലവ് വരും.

അടുത്ത സീസണില്‍ ബാഴ്സലോണ കളിക്കാന്‍ പോകുന്നത് ലൂയിസ് കമ്പനിയുടെ സ്റ്റേഡിയത്തില്‍ ആണ്.കാമ്പ് ന്യൂയില്‍ ഇരിക്കുന്നതിന്റെ പകുതി കാണികള്‍ക്ക് മാത്രമേ ഈ പുതിയ സ്റ്റേഡിയത്തില്‍ കളി കാണാന്‍ കഴിയുകയുള്ളൂ.അതിനാല്‍ കാണികളില്‍ നിന്നുള്ള വരുമാനം ബാഴ്സക്ക് കുതന്നെ കുറയും.ഈ കടുത്ത സാഹചര്യങ്ങളിലൂടെ പോകാന്‍ ബാഴ്സക്ക് എങ്ങനെയും ചിലവ് വെട്ടി കുറക്കണം.കൂടാതെ അടുത്ത സീസണിലും പുതിയ താരങ്ങളെ സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ ആണ് ബാഴ്സലോണ.ഇതിനും വേണ്ടിവരും മികച്ചൊരു സമ്മര്‍ ബജറ്റ്.ഇതൊക്കെ മറികടക്കണം എങ്കില്‍ താരങ്ങള്‍ അവരുടെ വേതനത്തില്‍ കുറവ് വരുത്തണം.താരങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്നതിന്റെ പതിനഞ്ചു ശതമാനം വെട്ടി കുറക്കാന്‍ ആണ് മാനെജ്മെന്റ് പദ്ധതി ഇടുന്നത്.