ചെൽസി ഫ്രാങ്ക് ലാംപാർഡിനെ പുതിയ ഇടക്കാല ഹെഡ് കോച്ചായി നിയമിച്ചു
പുതിയ ഇടക്കാല ഹെഡ് കോച്ചായി ഫ്രാങ്ക് ലംപാര്‍ഡിനെ നിയമിച്ചതായി ചെല്‍സി അറിയിച്ചു.പോട്ടറിനെ സാക്ക് ചെയ്തതിനു ശേഷം ഇടക്കാല ഹെഡ് കോച്ചായി ബ്രൂണോ സാൾട്ടറിനെ ചെല്‍സി ഒരു മത്സരത്തില്‍ പരീക്ഷിച്ചു നോക്കിയിരുന്നു.എന്നാല്‍ ശേഷിക്കുന്ന സീസണില്‍ ഇനി ലാംപാര്‍ഡ് ആയിരിക്കും മാനേജര്‍ ആവുക എന്നത് ചെല്‍സി ഇന്ന് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
/cdn.vox-cdn.com/uploads/chorus_image/image/72153529/1246769249.0.jpg)
അടുത്ത സീസണില്‍ ആരെ മാനേജര്‍ ആയി നിയമിക്കാനുള്ള ചര്‍ച്ച ഇപ്പോഴും ചെല്‍സി ബോര്‍ഡ് നടത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.നിലവിലെ സാഹചര്യം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ ലൂയി എന്‍റിക്വെ ആയിരിക്കും അടുത്ത സീസന്‍ മുതല്‍ ചെല്‍സി നയിക്കാന്‍ പോകുന്നത്.എന്നാല്‍ പുറത്താക്കപ്പെട്ട മ്യൂണിക്ക് മാനേജര്‍ ആയ നാഗല്‍സ്മാനും ഒരവസരം നല്‍കാന്‍ ചെല്‍സി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.എന്തായാലും നല്ല രീതിയില്‍ ചര്‍ച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനം ചെല്‍സി എടുക്കുകയുള്ളൂ.ഈ സീസണില്‍ തോമസ് ടുഷലിനെ പുറത്താക്കിയ തീരുമാനം ഇപ്പോഴും ഉടമയായ ടെഡ് ബോഹ്ലി ഖേദിക്കുന്നുണ്ടത്രേ.