റോഡ്രിഗോ ഡി പോളിനു വേണ്ടിയുള്ള റേസില്‍ ടോട്ടന്‍ഹാമും
അത്‌ലറ്റിക്കോ മാഡ്രിഡ് മിഡ്‌ഫീൽഡർ റോഡ്രിഗോ ഡി പോളിന് വേണ്ടി നീക്കം നടത്തുന്ന ക്ലബ്ബുകളിൽ ടോട്ടൻഹാം ഹോട്‌സ്‌പറും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്.ലോകക്കപ്പ് തീര്‍ന്നതോടെ അർജന്റീനിയൻ താരത്തിന്‍റെ മൂല്യം ഉയര്‍ന്നു എങ്കിലും അദ്ദേഹത്തിന് ഡീഗോ സിമിയോണിയുടെ കീഴിൽ അത്ലറ്റിക്കോ മാഡ്രിഡില്‍ വേണ്ടുവോളം കളിക്കാന്‍ സമയം ലഭിക്കുന്നില്ല.

2025-26 സീസണിന്റെ അവസാനം വരെ താരവുമായി കരാര്‍ ഉള്ള അത്ലറ്റിക്കോ അദ്ദേഹത്തിനെ വില്‍ക്കാനുള്ള ഓപ്ഷനുകള്‍ അന്വേഷിക്കുന്നുണ്ട്.ഇന്റർ ലൈവ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് എവർട്ടൺ, ആസ്റ്റൺ വില്ല, ബ്രെന്റ്‌ഫോർഡ് എന്നീ പ്രീമിയര്‍ ലീഗ് ക്ലബുകളുടെ റഡാറില്‍ താരം ഇതിനകം തന്നെ ഇടം നേടിയിട്ടുണ്ട്.എന്നാല്‍ താരത്തിന്‍റെ ഏജന്റുമായി ടോട്ടന്‍ഹാം ചെയര്‍മാന്‍ ഡാനിയല്‍ ലെവി ചര്‍ച്ച നടത്തിയതായി വാര്‍ത്ത ലഭിച്ചിട്ടുണ്ട്.കൂടാതെ എജന്റുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്ന ക്ലബുകളില്‍ മിലാന്‍ ടീമുകളും യുവന്‍റ്റസും റോമയും ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.