കൂവലുകള്‍ക്ക് ശക്തി ഏറുംതോറും , ബാഴ്സയും ലയണല്‍ മെസ്സിയും അടുക്കുന്നു
ലയണൽ മെസ്സിയെ വീണ്ടും സൈൻ ചെയ്യുക എന്ന ദൗത്യത്തില്‍ ആണ് ഇപ്പോള്‍ ബാഴ്സലോണ എന്നത് പരസ്യമായ രഹസ്യം ആണ്.താരത്തിന്‍റെ പിതാവുമായി ചര്‍ച്ച നടത്തിയ ബാഴ്സ പ്രസിഡന്റ് ലപോര്‍ട്ട കാര്യങ്ങള്‍ തങ്ങളുടെ വഴിക്ക് ആണ് പോകുന്നത് എന്നും മാധ്യമങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നു.

ഇപ്പോഴത്തെ പാരീസിലെ സാഹചര്യം മെസ്സിയെ കൂടുതല്‍ ബാഴ്സയിലേക്ക് അടുപ്പിക്കുകയാണ് എന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മെസ്സി ആരാധകരില്‍ നിന്ന് കൂവല്‍ ഏറ്റുവാങ്ങിയിരുന്നു.കഴിഞ്ഞ തവണ മത്സരത്തിനു ശേഷം കാണികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ അദ്ദേഹം നിന്നതും ഇല്ല.ഇതോടെ താരത്തിന്‍റെ കരാര്‍ നീട്ടാം എന്ന പിഎസ്ജി ബോര്‍ഡിന്റെ മോഹം വെള്ളത്തില്‍ വരച്ച വരയായ് മാറി.താരത്തിന്‍റെ സ്പെയിനിലേക്ക് ഉള്ള തിരിച്ചു വരവിന് തടസ്സമായി ഇപ്പോള്‍ നിലവില്‍ ആകെയുള്ള പ്രശ്നം ലാലിഗയുടെ സാലറി കാപ് റൂള്‍ ആണ്.അതിനു ഒരു പോംവഴി കണ്ടെത്തിയാല്‍ മാത്രമേ ആരാധകര്‍ ആഗ്രഹിക്കുന്ന ഈ ഒത്തുചേരല്‍ യാഥാര്‍ത്ഥ്യം ആവുകയുള്ളൂ.അതിനു വേണ്ടി താന്‍ എന്ത് ചെയ്യാനും മടി കാണിക്കില്ല എന്നും ലപോര്‍ട്ട പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.