ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് മിഡ്ഫീൽഡർ ഡെയ്ചി കമാഡ ; ബാഴ്സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടി ജപ്പാന്‍ താരം
ജപ്പാന്‍ മിഡ്ഫീൽഡർ ഡെയ്ചി കമാഡയും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടും തമ്മില്‍ ഉള്ള കരാര്‍ ഈ സീസണോടെ പൂര്‍ത്തിയാകും.താരത്തിന്‍റെ പ്രൊഫൈലില്‍ വളരെ അധികം ആക്രിഷ്ട്ടര്‍ ആയ ബാഴ്സ താരത്തിനു വേണ്ടി ട്രാന്‍സ്ഫര്‍ ഫീ ഒന്നും നല്‍കണ്ട എന്ന സാഹചര്യം മുതല്‍ എടുക്കാന്‍ ഉള്ള തീരുമാനത്തില്‍ ആണ്.അടുത്ത സമ്മറോടെ പല താരങ്ങളെയും പറഞ്ഞു വിടാന്‍ തീരുമാനിച്ചിരിക്കുന്ന ബാഴ്സ ഫ്രീ ട്രാന്‍സ്ഫറില്‍ പ്രമുഖ താരങ്ങള്‍ ആയ ഗുണ്ടോഗന്‍,ഇനിഗോ മാര്‍ട്ടിനസ് എന്നിവരെ സൈന്‍ ചെയ്യാനുള്ള നീക്കത്തില്‍ ആണ്.

ആറ് വർഷത്തോളമായി ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനു വേണ്ടി കമാഡ കളിക്കാന്‍ തുടങ്ങിയിട്ട്.ജര്‍മന്‍ ക്ലബിന് വേണ്ടി അദ്ദേഹത്തിന്റെ ഏറ്റവും പീക്ക് ഫോം കണ്ടത് ഈ സീസണില്‍ ആണ്.താരത്തിനു വേണ്ടി മറ്റൊരു ജര്‍മന്‍ ക്ലബ് ആയ ബോറൂസിയയും സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.തല്‍ക്കാലം താരത്തിന്‍റെ പ്രകടനവും മറ്റും നിരീക്ഷണം നടത്തിയതിനു ശേഷം മാത്രമേ ഒരു നീക്കം ബാഴ്സ പരിഗണിക്കൂ.