ഷുമേനിയേ വില്‍ക്കാന്‍ റയല്‍ തയ്യാര്‍ എന്ന് റിപ്പോര്‍ട്ട് ; ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി ആഴ്സണല്‍
കുറച്ചു കാലമായി ഫ്രഞ്ച് യുവ മിഡ്ഫീല്‍ഡര്‍ ആയ ഔറേലിയൻ ഷുമേനിയേ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ ആഴ്സണല്‍ ആരായാന്‍ തുടങ്ങിയിട്ട്.അദ്ദേഹത്തിനെ റയല്‍ വില്‍ക്കാന്‍ ഇല്ലാത്ത താരങ്ങളുടെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.എന്നാല്‍ ഇന്നലെ വന്ന റിപ്പോര്‍ട്ട് ആഴ്സണല്‍ ട്രാന്‍സ്ഫര്‍ ബോര്‍ഡിനു ഉത്തേജനം പകരുന്ന ഒന്നാണ്.

സ്പാനിഷ് പത്രമായ എല്‍ നാഷണല്‍ നല്‍കിയ വാര്‍ത്ത അനുസരിച്ച് 70 മില്യണില്‍ കൂടുതല്‍ തുക ലഭിച്ചാല്‍ ഫ്രഞ്ച് താരത്തിനെ വിട്ടയക്കാന്‍ റയല്‍ വളരെ ഏറെ തയ്യാര്‍ ആണ്.കസമീരോക്ക് പകരമായി ഡിഫന്‍സീവ് മിഡ് റോളില്‍ കളിക്കാന്‍ ആയിരുന്നു താരത്തിനെ റയല്‍ സൈന്‍ ചെയ്തത്.എന്നാല്‍ ഇതുവരെ മാനേജര്‍ അന്‍സലോട്ടിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താരത്തിനു കഴിഞ്ഞിട്ടില്ല.ഈ സീസന്‍ വരെയും സമയം ഷുമേനിക്ക് ലഭിക്കും എങ്കിലും മറ്റൊരു യുവ താരമായ കമവിങ്കയില്‍ ആണ് ബോര്‍ഡിനു കൂടുതല്‍ താല്‍പര്യം.ഷുമേനിക്ക് വേണ്ടി വിപണിയില്‍ ഉള്ളത് ആഴ്സണല്‍ മാത്രമല്ല,മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവരും അദ്ദേഹത്തിന്റെ ഒപ്പിനു വേണ്ടി ശ്രമം നടത്തുന്നുണ്ട്.