ഷാക്കിബ് അൽ ഹസൻ ഐപിഎൽ 2023ൽ നിന്ന് ഒഴിവായി
ഷാക്കിബ് അൽ ഹസൻ ഐപിഎൽ 2023-ൽ നിന്ന് പിൻമാറി. സീസണിൽ താന്‍ ഇനി കളിച്ചേക്കില്ല എന്ന് ബംഗ്ലാദേശ് ഓൾറൗണ്ടർ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസിയെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞിരിക്കുന്നു.അന്താരാഷ്ട്ര മത്സരങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമാണ് അദ്ദേഹത്തിനെ ഐപിഎലില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയിലെ തന്നെ മറ്റൊരു ബംഗ്ലാദേശ് കളിക്കാരനായ ലിറ്റൺ ദാസ് ഈ ആഴ്ച അവസാനത്തോടെ ടീമിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ദാസും ഷക്കീബ് അല്‍ ഹസനും അയര്‍ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് സീരീസില്‍ കളിക്കുന്നതിനാല്‍ ഏപ്രില്‍ എട്ടിന് ശേഷം ഇരുവര്‍ക്കും ഏകദേശം 20 ദിവസം എങ്കിലും ഐപിഎല്‍ കളിക്കാന്‍ ആയേക്കും.എന്നാല്‍ യുഎസിൽ താമസിക്കുന്ന കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ തനിക്ക് സമയം വേണമെന്ന് ഷക്കീബ് ആവശ്യപ്പെട്ടുവത്രേ.അതേസമയം ദാസ് ഏപ്രില്‍ പത്തിന് കൊല്‍ക്കത്ത കാമ്പില്‍ എത്തുമെന്നും ക്ലബ് മാനേജ്മെന്റിനെ അറിയിച്ചതായി വാര്‍ത്ത ലഭിച്ചിട്ടുണ്ട്.