സീസണിലെ ആദ്യ ഐപിഎല്‍ വിജയം നേടാന്‍ ഒരുങ്ങി ചെന്നൈ
ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലെ ആറാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയം.തങ്ങളുടെ ആദ്യ ഹോം മത്സരത്തിനു വളരെ ആവേശത്തോടെ ആണ് ചെന്നൈ ടീം തയ്യാര്‍ എടുക്കുന്നത്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ അഞ്ച് വിക്കറ്റിന്റെ തോൽവിയോടെ ആണ് ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ പ്രചാരണം ആരംഭിച്ചത്.ലീഗില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ചെന്നൈ ഇപ്പോള്‍.ഇന്നത്തെ മത്സരത്തില്‍ തങ്ങളുടെ കാണികളുടെ ആരവങ്ങള്‍ സാക്ഷിയാക്കി ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ പരാജയപ്പെടുതുകയാണ് ധോണിപ്പടയുടെ ലക്‌ഷ്യം.വളരെ ഏറെ പ്രതീക്ഷ വെച്ചിരുന്ന ഇംഗ്ലീഷ് താരമായ ബെൻ സ്റ്റോക്സ് ആദ്യ മത്സരത്തില്‍ നിറം മങ്ങി എങ്കിലും അദ്ദേഹത്തിന് ഉള്ള വിശ്വാസം ഇപ്പോഴും ആരാധകര്‍ക്ക് ഉണ്ട്.അതേസമയം, ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വൻ വിജയത്തോടെ ആണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് തങ്ങളുടെ പ്രചാരണം ആരംഭിത്.കെയ്‌ൽ മേയേഴ്‌സ്, മാർക്ക് വുഡ്, നിക്കോളാസ് പൂരൻ എന്നിവര്‍ മികച്ച ഫോമില്‍ ആണ് എന്നത് അവര്‍ക്ക് വളരെ ഏറെ ആത്മവിശ്വാസം നല്‍കുന്നു.