അൻസു ഫാട്ടിക്ക് വേണ്ടി ശ്രമം നടത്താന്‍ മുന്‍പന്തിയില്‍ യുണൈട്ടഡ്
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ അൻസു ഫാത്തിയെ വിൽക്കാൻ തീരുമാനിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരത്തിനു വേണ്ടി ബിഡ് നടത്തിയേക്കും എന്ന് റിപ്പോര്‍ട്ട്.2022-23 കാമ്പെയ്‌നില്‍ കളിക്കാന്‍ വേണ്ടുവോളം സമയം അന്സുവിനു ലഭിച്ചിട്ടില്ല. ഇതിനു കാരണം ഒരു പരിധി വരെ അദ്ദേഹത്തിന്റെ മോശം ഫോം കൂടിയാണ്.ഈ അടുത്ത് ഒരു പോഡ്കാസ്റ്റില്‍ താരത്തിന്‍റെ പിതാവ് ബാഴ്സയേയും മാനേജര്‍ സാവിയേയും കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഇത് താരമായും അദ്ദേഹത്തിന്റെ പതിനിധികളുമായുള്ള ക്ലബിന്റെ ബന്ധം വഷളാക്കി.താരത്തിന്‍റെ പൊസിഷനില്‍ കളിക്കുന്ന മറ്റൊരു യുവ താരമായ ഫെറാന്‍ ടോറസിനെ വില്‍ക്കാന്‍ ബാഴ്സ തീരുമാനിച്ചതായി വാര്‍ത്തയുണ്ടായിരുന്നു.ഇപ്പോള്‍ അന്‍സുവിനെ വില്‍ക്കാന്‍ ഉള്ള ഓപ്ഷനും ബാഴ്സ ബോര്‍ഡ് ആരായുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ സ്പോര്‍ട്ട് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ചെൽസി, ന്യൂകാസിൽ യുണൈറ്റഡ്, ആഴ്സണൽ എന്നിവയുൾപ്പെടെ നിരവധി ക്ലബ്ബുകൾ ഫാട്ടിയെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട്.എന്നിരുന്നാലും വിപണിയില്‍ താരം ലഭ്യം ആണെങ്കില്‍ ഫാട്ടിയെ എന്ത് വില കൊടുത്തും യുണൈട്ടഡ് താരത്തിനെ സ്വന്തമാക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.