ഇനിഗോയുമായി ബാഴ്സ വാക്കാല്‍ ഉള്ള കരാറില്‍ എത്തി ; അടുത്ത സീസണിലെ ബാഴ്സയുടെ പ്രതിരോധം സുശക്തം
ഈ സമ്മറില്‍ ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയുമായി സൈന്‍ ചെയ്യുന്നതിന് മുന്നോടിയായി ഇനിഗോ മാർട്ടിനെസ് ക്ലബുമായി വാക്കാല്‍ ഉള്ള കരാറില്‍ എത്തി.അത്‌ലറ്റിക് ബിൽബാവോയുമായുള്ള താരത്തിന്‍റെ കരാർ ജൂൺ അവസാനത്തോടെ പൂര്‍ത്തിയാകും.അദ്ധേഹത്തെ നിലനിര്‍ത്താന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ട് എങ്കിലും ബാഴ്സയുമായി കൈകോര്‍ക്കാന്‍ താരം തയ്യാറായി.താരത്തിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ബാഴ്സലോണ താല്‍പര്യം പ്രകടിപ്പിച്ചിട്ട് വളരെ ഏറെ കാലമായി.

താരത്തിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.ഇന്നലെ ഈഎസ്പിഎന്‍ നല്‍കിയ വാര്‍ത്ത പ്രകാരം ആണ് ബാഴ്‌സലോണ മാർട്ടിനെസിനെ സൈൻ ചെയ്യാൻ വാക്കാലുള്ള കരാറില്‍ എത്തിയതായി ലോകം അറിയുന്നത്. നിലവില്‍ തന്നെ മൂന്നു മികച്ച സെന്റെര്‍ ബാക്കുകള്‍ ഉള്ള ബാഴ്സക്ക് ഇനിഗോയുടെ വരവോടെ തങ്ങളുടെ പ്രതിരോധ മേഘലയിലെ കരുത്ത് ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയും.