നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് റയലിനെ നയിക്കാന്‍ സാധ്യത കൂടുതല്‍ മൗറീഷ്യോ പോച്ചെറ്റിനോക്ക്
പ്രമുഖ ഇറ്റാലിയൻ ജേണലിസ്റ്റ് ജിയാൻലൂക്ക ഡി മാർസിയോയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ സീസണോടെ മാഡ്രിഡില്‍ നിന്നും ഇറ്റാലിയൻ മാനേജര്‍ കാര്‍ലോ അന്‍സലോട്ടി തന്റെ സ്ഥാനം രാജി വെക്കുകയാണ് എങ്കില്‍ റയൽ പ്രസിഡന്റ് പേരെസിന്റെ പ്രിയപ്പെട്ട ഓപ്ഷന്‍ അർജന്റീനിയൻ കോച്ച് മൗറീഷ്യോ പോച്ചെറ്റിനോ ആയിരിക്കും.

മാഡ്രിഡിന്റെ പരിശീലകനെന്ന നിലയിൽ അൻസെലോട്ടിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്, കൂടാതെ ഈ സീസണില്‍ ട്രോഫി ഇല്ലാതെ ടീം പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹം ക്ലബ് വിടുമെന്ന് ഉറപ്പാണ്. 2022-2023 ല്‍ ലാ ലിഗ ഏകദേശം കൈവിട്ട മട്ടാണ്.ഇനി ബാക്കിയുള്ളത് ചാമ്പ്യന്‍സ് ലീഗും കോപ ഡേല്‍ റിയയും.എന്തായാലും നിലവില്‍ അന്‍സലോട്ടിക്ക് മാനേജ്മെന്റിന്റെ പക്കല്‍ നിന്നും ആരാധകരുടെ പക്കല്‍ നിന്നും നല്ല രീതിയില്‍ സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ട്.എന്തായാലും അടുത്ത സീസണില്‍ ഒരു നേതൃത മാറ്റം വേണമെന്ന് ആരാധകര്‍ കരുതുന്നു.തങ്ങളുടെ പുതിയ സ്പോര്‍ട്ടിങ്ങ് പ്രൊജക്ട്ടിന് പോച്ചേട്ടീനോ അനുയോജ്യന്‍ ആണ് എന്ന് റയല്‍ കരുതുന്നുണ്ടത്രേ.അദ്ധേഹത്തെ കൂടാതെ റയൽ മാഡ്രിഡ് കാസ്റ്റില്ല കോച്ചും ക്ലബ് ഇതിഹാസവുമായ റൗൾ ഗോൺസാലസും സാധ്യത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.