ഐപിഎൽ 2023: പരിക്കേറ്റ പ്രസിദ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശർമ്മയേ സൈന്‍ ചെയ്ത് രാജസ്ഥാൻ റോയൽസ്
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 സീസണിന് മുന്നോടിയായി പരിക്കേറ്റ പ്രസിദ് കൃഷ്ണയ്ക്ക് പകരക്കാരനായി സന്ദീപ് ശർമ്മയെ രാജസ്ഥാൻ റോയൽസ് സൈൻ ചെയ്തു. നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ കൃഷ്ണ ഇപ്പോൾ വിശ്രമത്തില്‍ ആണ്.ഈ ഐപിഎല്‍ സീസണ്‍ മുഴുവനും താരത്തിനു നഷ്ട്ടം ആകുമെന്നും അദ്ദേഹത്തിന് മാച്ച് ഫിറ്റ്നെസ് വീണ്ടെടുക്കുന്നതിന് വേണ്ടി എല്ലാ പിന്തുണയും തങ്ങള്‍ നല്‍കും എന്നും രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗികമായി വെളിപ്പെടുത്തി.

ജോണി ബെയർസ്റ്റോയ്ക്ക് പകരക്കാരനായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാത്യു ഷോർട്ടിനെ റിക്രൂട്ട് ചെയ്യാൻ പഞ്ചാബ് കിംഗ്സ് തീരുമാനിച്ചു. പരിക്കിൽ നിന്ന് കരകയറുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ബെയർസ്റ്റോ ഐപിഎൽ 2023 പഞ്ചാബ് ടീമില്‍ നിന്ന് പുറത്തായി. അത് തന്‍റെ കരിയറിലെ കന്നി ഐപിഎല്‍ മത്സരം കളിക്കാന്‍ ഷോർട്ടിന് അവസരം നൽകി.ഓസീസ് ബിഗ് ബാഷില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായി കളിക്കുന്ന ഷോര്‍ട്ട് 11 വിക്കറ്റും 458 റൺസും നേടി പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.