ഹാരി കേയിനിനെ ടോട്ടന്‍ഹാമില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നത് ഒരാള്‍ക്ക് മാത്രം
മൗറീഷ്യോ പോച്ചെറ്റിനോ രണ്ടാം തവണയും മടങ്ങിയെത്തുകയാണെങ്കിൽ, തന്റെ ഭാവി ടോട്ടൻഹാം ഹോട്‌സ്‌പറിലേക്ക് സമർപ്പിക്കാൻ ഹാരി കെയ്ൻ തയ്യാറാണെന്നാണ് റിപ്പോർട്ട്. പ്രമുഖ ഫുട്ബോള്‍ വാര്‍ത്ത ഏജന്‍സിയായ ഫുട്ബോള്‍ ഇന്‍സൈഡര്‍ ആണ് വാര്‍ത്ത പുറത്തു വിട്ടത്.ഇംഗ്ലണ്ട് ക്യാപ്റ്റൻ നിലവിൽ അടുത്ത സീസണോടെ ഒരു ഫ്രീ എജന്റ്റ് ആകും.അദ്ദേഹത്തിന്റെ കരാര്‍ നീട്ടാന്‍ ടോട്ടന്‍ഹാം ഏറെ കാലമായി ശ്രമിക്കുന്നുണ്ട് എങ്കിലും ഒരു പുരോഗതിയും ലഭിക്കുന്നില്ല.

ഇന്ന് ടോട്ടന്‍ഹാം മാനേജര്‍ സ്ഥാനത് നിന്ന് കോണ്ടേ രാജി വെച്ചിരുന്നു.പുതിയ മാനേജര്‍ വരുന്ന വരെ ക്രിസ്റ്റ്യൻ സ്റ്റെല്ലിനിക്ക് ആണ് ടോട്ടന്‍ഹാമിന്‍റെ ചുമതല.ഈ സാഹചര്യത്തില്‍ പോച്ചേട്ടീനോ സ്പര്‍സിലേക്ക് തിരികെ എത്താന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്. അദ്ദേഹത്തിന്‍റെ പുതിയ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ അംഗം ആകാന്‍ ഹാരി കേയിനിനു അതിയായ താല്പര്യം ഉണ്ട് എന്നും ഫുട്ബോള്‍ ഇന്‍സൈഡര്‍ രേഖപ്പെടുത്തി.ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് ആണ് കെയിനിന്റെ സൈനിങ്ങിനു വേണ്ടി ഏറ്റവും കൂടുതല്‍ പ്രയത്നിക്കുന്നത്.പുതിയ ക്ലബ് കോച്ച് ആയ ടുഷലിനും ഹാരിയേ സൈന്‍ ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂ.താരത്തിന്‍റെ പ്രൊഫൈലില്‍ അദ്ദേഹം വളരെ ഏറെ ആക്രിഷ്ട്ടന്‍ ആണ്.