അയ്മെറിക് ലാപോർട്ടെക്ക് വേണ്ടി ബാഴ്സലോണയേ വെല്ലുവിളിക്കാന്‍ തയ്യാറായി ടോട്ടന്‍ഹാം
മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ അയ്‌മെറിക് ലാപോർട്ടക്ക് വേണ്ടി നീക്കം നടത്താന്‍ തീരുമാനിച്ച് ടോട്ടൻഹാം ഹോട്‌സ്‌പർ.ഈ സീസണിൽ മാനേജർ പെപ് ഗാർഡിയോളയുടെ ആദ്യ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ താരം ഈ സീസണോടെ സിറ്റി വിടാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇത്തവണ താരം സിറ്റിക്ക് വേണ്ടി വെറും ആറു മത്സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.

സ്‌പെയിൻ താരത്തിന്‍റെ കരാര്‍ ഇത്തിഹാദിൽ 2025 ജൂൺ വരെ ഉണ്ട്.എന്നാല്‍ അനേകം മുന്‍ നിര ക്ലബുകള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്.അതിനാല്‍ ഈ സമ്മറില്‍ സിറ്റിക്ക് അനുയോജ്യം ആവുന്ന ഒരു ബിഡ് തനിക്ക് ലഭിക്കും എന്ന വിശ്വാസത്തില്‍ ആണ് താരം.റയൽ മാഡ്രിഡ്, യുവന്റസ്, റോമ എന്നീ ക്ലബുകള്‍ താരത്തിനെ ഫോളോ ചെയ്യുന്നുണ്ട് എങ്കിലും അദ്ദേഹം പോവാന്‍ സാധ്യത കൂടുതല്‍ ബാഴ്സലോണക്കാണ്.എന്നാല്‍ ഇന്നലെ ഫുട്ബോള്‍ ഇന്‍സൈഡര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ബാഴ്സലോണക്കെതിരെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വെല്ലുവിളി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ ആണ് ടോട്ടന്‍ഹാം.ബാഴ്സ താരമായ ലെന്‍ഗ്ലട്ടിനെ ലോണ്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പറഞ്ഞയക്കാനും ക്ലബ് പദ്ധതി ഇട്ടതായി റിപ്പോര്‍ട്ട് പറയുന്നു.