ചെല്‍സിയുമായി കരാര്‍ നീട്ടുന്നതിന്റെ വക്കില്‍ കാന്‍റെ
നീണ്ട ചർച്ചകൾക്കൊടുവിൽ ചെൽസിയും എൻ ഗോലോ കാന്റെയും തമ്മിലുള്ള പുതിയ കരാറിനെക്കുറിച്ചുള്ള ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുന്നതായി റിപ്പോർട്ട്. താരത്തിന്‍റെ കരാര്‍ പൂര്‍ത്തിയാവാന്‍ ഇനി വെറും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.അതിനാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി അദ്ദേഹവും ക്ലബും കരാര്‍ ചര്‍ച്ച നടത്തി വരുകയായിരുന്നു.

കഴിഞ്ഞ രണ്ട് സീസണുകളിൽ ഫിറ്റ്‌നസ് നിലനിറുത്താൻ അദ്ദേഹം പാടുപെടുന്നുണ്ടെങ്കിലും, മാച്ച് ഫിറ്റ്നെസ് കൈവരിച്ചാല്‍ അദ്ദേഹം ടീമിലെ ഒരു അവിഭാജ്യ ഘടകം ആയി വീണ്ടും ഉയര്‍ത്ത് എഴുന്നേല്‍ക്കും എന്ന് ചെല്‍സി ഉടമ ടോഡ് ബോഹ്ലി വിശ്വസിക്കുന്നു.താരത്തിനു വേണ്ടി പിഎസ്ജി,ബാഴ്സലോണ എന്നീ ക്ലബുകള്‍ ഡീല്‍ ഉറപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും ചെല്‍സിയില്‍ തന്നെ തുടരണം എന്ന ഉറച്ച തീരുമാനത്തില്‍ ആയിരുന്നു താരം. ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 വരെ നീളുന്ന കരാറില്‍ ആണ് ഫ്രഞ്ച് താരം ചെല്‍സിയുമായി ഒപ്പിടാന്‍ പോകുന്നത്.