ഗ്രീന്‍ വുഡിന് ലഭിച്ച ഫെന്നര്‍ബാഷ് ബിഡ് നിരസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ആഭ്യന്തര അന്വേഷണം തുടരുന്നതിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മേസൺ ഗ്രീൻവുഡിനായി തുർക്കിയിൽ നിന്നുള്ള ബിഡ്ഡുകൾ നിരസിച്ചതായി റിപ്പോർട്ട്.ഓൺലൈനിൽ ഒരു സ്ത്രീ താരത്തിനു നേരെ പീഡന ആരോപണം ഉന്നയിച്ചത് ആയിരുന്നു എല്ലാ സംഭവങ്ങള്‍ക്കും തുടക്കം. ആരോപണങ്ങളെത്തുടർന്ന് 2022 ജനുവരിയിൽ ബലാത്സംഗത്തിനും ആക്രമണത്തിനും സംശയത്തിന്റെ പേരിൽ അറസ്റ്റിലായതിന് ശേഷം സ്‌ട്രൈക്കർ റെഡ് ഡെവിൾസിനെ പ്രതിനിധീകരിച്ചിട്ടില്ല.

പ്രധാന സാക്ഷികള്‍ പിന്‍ വലിഞ്ഞത് മൂലവും കൂടാതെ താരത്തിനു അനുകൂലമായി തെളിവുകള്‍ വന്നത് മൂലവും ഇംഗ്ലണ്ട് പോലീസ് താരത്തിന്‍റെ കേസ് ഒഴിവാക്കി.എന്നാല്‍ ഈ സംഭവങ്ങളെ കുറിച്ചെല്ലാം ക്ലബ് അന്വേഷിക്കുകയാണ് ,അത് പൂര്‍ത്തിയാവുന്ന വരെ താരത്തിനെ തിരികെ കൊണ്ടുവരാന്‍ മാഞ്ചസ്റ്ററിന് താല്‍പര്യം ഇല്ല.കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി താരത്തിനെ സൈന്‍ ചെയ്യാന്‍ ഉള്ള നീക്കങ്ങള്‍ തുര്‍ക്കിഷ് ക്ലബ് ആയ ഫെന്നര്‍ബാഷ് നടത്തി കൊണ്ടുവരുന്നു.ഇന്നലെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ആ ബിഡ് സ്വീകരിക്കാന്‍ തയ്യാറല്ല എന്ന് യുണൈറ്റഡ് അറിയിച്ച് കഴിഞ്ഞു.എന്നാല്‍ ഇത് താരം യുണൈറ്റഡിലേക്ക് തിരച്ചു വരും എന്നതിന് യാതൊരു ഉറപ്പും നല്‍കുന്നില്ല.ടീമിന്‍റെ സ്‌പോൺസർമാരും വനിതാ ടീമിലെ അംഗങ്ങളും ഇപ്പോഴും ഗ്രീന്‍വുഡിനെതിരാണ്.