ടോട്ടന്‍ഹാം മാനേജര്‍ സ്ഥാനം രാജിവെച്ച് കോണ്ടേ !!!!
പരസ്പര സമ്മതത്തോടെ മാനേജർ അന്റോണിയോ കോണ്ടെയും ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സും വേര്‍പിരിയാന്‍ തീരുമാനിച്ചതായി അറിയിച്ച് ടോട്ടന്‍ഹാം.2021 നവംബറിൽ ന്യൂനോ എസ്പിരിറ്റോ സാന്റോയ്ക്ക് പകരമായി വന്ന കോണ്ടേ 16 മാസം ചെലവഴിച്ചതിന് ശേഷമാണ് ലണ്ടന്‍ വിടുന്നത്.2021-22 കാമ്പെയ്‌നിൽ ടോട്ടന്‍ഹാമിനെ നാലാം സ്ഥാനത്തേക്ക് എത്തിച്ചത് കൊണ്ടേയുടെ മികവ് കൊണ്ട് തന്നെ ആണ്.

സീസണ്‍ പൂര്‍ത്തിയാവും വരെ ആക്ടിംഗ് ഹെഡ് കോച്ച് ആയി ക്രിസ്റ്റ്യൻ സ്റ്റെല്ലിനിയും അസിസ്റ്റന്റ് ഹെഡ് കോച്ച് റയാൻ മേസണും സ്പര്‍സിനെ നയിക്കും.താരങ്ങള്‍ വളരെ സ്വാര്‍ഥത ഉള്ളവര്‍ ആണ് എന്നും മാനേജ്മെന്റിന്റെ എല്ലാ തീരുമാനങ്ങളെയും പഴിച്ചതിനും ശേഷം ആണ് കോണ്ടേ ടീമില്‍ നിന്ന് വിടവാങ്ങുന്നത്.താരങ്ങള്‍ക്ക് തീരെ ധൈര്യം ഇല്ല എന്ന് പറഞ്ഞ കോണ്ടേയേ എന്തായാലും സീസന്‍ അവസാനത്തോടെ പറഞ്ഞു വിടാന്‍ തന്നെ ആയിരുന്നു മാനെജ്മെന്റ് തീരുമാനം.ക്ലബിനെയും താരങ്ങളെയും പരസ്യമായി നാണം കെടുത്തിയത് മൂലം അദ്ദേഹത്തിന് ആരാധകരില്‍ നിന്ന് ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.