രണ്ട് ചെല്‍സി താരങ്ങളെ സൈന്‍ ചെയ്യാന്‍ ബയേണിനോട് ആവശ്യപ്പെട്ട് ടുഷല്‍
ബയേൺ മ്യൂണിക്ക് മാനേജർ തോമസ് ടുച്ചൽ തന്റെ രണ്ട് മുൻ ചെൽസി താരങ്ങളുമായി അലയൻസ് അരീനയിൽ വീണ്ടും ഒന്നിക്കാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ട്.മുന്‍ ചെല്‍സി മാനേജര്‍ ആയ തോമസ് ടുഷല്‍ മ്യൂണിക്കിന്റെ മാനേജരായി വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗികമായി അനാച്ഛാദനം ചെയ്യപ്പെട്ടു.2025 സമ്മര്‍ വരെ ബയേണുമായി ടുഷൽ രണ്ട് വർഷത്തെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ഇറ്റാലിയൻ ഔട്ട്‌ലെറ്റ് കാൽസിയോമെർകാറ്റോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് വരാനിരിക്കുന്ന സമ്മറില്‍ ബയേണ്‍ മ്യൂണിക്കിലെക്ക് എഡ്വാർഡ് മെൻഡിയെയും മാറ്റിയോ കോവാസിച്ചിനെയും കൊണ്ട് വരാന്‍ ടുഷല്‍ ആഗ്രഹിക്കുന്നുണ്ട്.ഇരു താരങ്ങള്‍ക്കും ചെല്‍സിയില്‍ അവരുടെ കരിയറിന്‍റെ ഭാവി വ്യക്തം.അടുത്ത സമ്മറില്‍ കോണ്ട്രാക്റ്റ് കാലാവധി തീരാന്‍ ഇരിക്കുന്ന കൊവാസിച്ചിനു വേണ്ടി ലഭിക്കുന്ന ഓഫറുകള്‍ക്ക് ചെവി കൊള്ളാന്‍ ആണ് ചെല്‍സിയുടെ തീരുമാനം.നിലവില്‍ ചെല്‍സിയുടെ ഒന്നാം നമ്പര്‍ കീപ്പര്‍ ആയി കേപ തന്‍റെ നഷ്ട്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിച്ചപ്പോള്‍ മെന്‍ഡിക്ക് അദ്ദേഹത്തിന്റെ സ്ഥാനം നഷ്ട്ടമായി.ബയേണ്‍ മ്യൂണിക്ക് തങ്ങളുടെ ഇതിഹാസ നായകന്‍ ആയ ന്യൂയറിനു പകരം നല്ലൊരു ഗോള്‍ കീപ്പറെ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.നിലവിലെ ബയേണ്‍ ടീമില്‍ മെന്‍ഡിക്ക് തിളങ്ങാന്‍ കഴിയാന്‍ ആകും എന്ന് തോമസ് ടുഷല്‍ ഉറച്ചു വിശ്വസിക്കുന്നു.