“മെസ്സിക്ക് മുന്നില്‍ വാതില്‍ അടക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല “!!!!!!
മെസ്സിക്ക് മുന്നില്‍ ബാഴ്‌സലോണയുടെ വാതിലുകൾ ഇപ്പോഴും തുറന്ന് തന്നെ ഇരിക്കും എന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട പറഞ്ഞു.ഒന്നര വര്‍ഷം മുന്നേ തന്‍റെ പ്രിയ ക്ലബിനോടും നഗരത്തോടും വിട പറഞ്ഞ മെസ്സി ഇപ്പോള്‍ പാരീസില്‍ നിന്നും ഒഴിയാന്‍ പോവുകയാണ് എന്ന അഭ്യൂഹങ്ങള്‍ വളരെ ശക്തമാണ്.

സ്പാനിഷ് മാധ്യമങ്ങളും അര്‍ജന്‍റ്റയിന്‍ മാധ്യമങ്ങളും താരം ബാഴ്സയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ട് എന്ന് പ്രവചനം നടത്തിയിട്ടുണ്ട്.ബാഴ്സ മാനേജര്‍ ആയ ലപോര്‍ട്ടയോട് ഇതിനെ സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ താരം ബാഴ്സയുടെ മാത്രമല്ല ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം ആണ് എന്നും അദ്ധേഹത്തെ തിരിച്ചു കൊണ്ട് വരാന്‍ തങ്ങള്‍ കാര്യമായി ശ്രമം നടത്തുന്നുണ്ട് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.കഴിഞ്ഞ ആഴ്ച്ചയില്‍ മെസ്സിയുടെ പിതാവുമായി ലപോര്‍ട്ട ചര്‍ച്ച നടത്തിയതായും സ്പാനിഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.