അസിസ്റ്റുകളുടെ രാജകുമാരന്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപ്പിച്ചു
ലോകകപ്പ് ജേതാവ് മെസ്യൂട്ട് ഓസിൽ ബുധനാഴ്ച ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.ജര്‍മനിക്കൊപ്പം ലോക്കകപ്പ് നേടിയ താരം റയല്‍,ആഴ്സണല്‍ പോലുള്ള വമ്പന്‍ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.ഷാല്‍ക്കെക്ക് വേണ്ടി യൂത്ത് സിസ്റ്റത്തില്‍ കളിച്ചു വളര്‍ന്ന ഓസില്‍ 2008 ല്‍ ബുണ്ടസ്ലിഗ ക്ലബ് ആയ വേര്‍ഡര്‍ ബ്രമന് വേണ്ടി സൈന്‍ ചെയ്തു.

2010 ല്‍ റയല്‍ മാനേജര്‍ ആയ ജോസ് മൊറീഞ്ഞോക്ക് കീഴില്‍ മാഡ്രിഡിന് വേണ്ടി കളിച്ചു തുടങ്ങിയ ഓസില്‍ റയലിന് വേണ്ടി ലാലിഗ കിരീടം വീണ്ടെടുക്കുന്നതില്‍ വലിയ പങ്കു നിര്‍വഹിച്ചു.ആഴ്സണലിന് പിന്നീട് 50 മില്യണ്‍ യൂറോക്ക് താരത്തിനെ സ്വന്തമാക്കി.പ്രീമിയര്‍ ലീഗില്‍ തന്‍റെ കളിമികവും കൊണ്ടും ടെക്നിക്കല്‍ ഫുട്ബോള്‍ എബിലിറ്റി കൊണ്ടും ആരാധകരെ സൃഷ്ട്ടിച്ച ജര്‍മന്‍ താരം ആഴ്സണലിനൊപ്പം മൂന്നു എഫ് എ കപ്പുകളും നേടി.റഷ്യന്‍ ലോകക്കപ്പില്‍ എപ്പോള്‍ ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തായോ അപ്പോള്‍ തുടങ്ങി താരത്തിന്‍റെ ശനിദിശ.ജര്‍മനി ഫുട്ബോളുമായി അകല്‍ച്ച നേരിട്ട താരം ആഴ്സണല്‍ മനെജ്മെന്റുമായും ഉടക്കി.തുര്‍ക്കിഷ് ക്ലബുകള്‍ ആയ ഫെന്നര്‍ബാഷ്,ഇസ്താന്‍ബുള്‍ ബസക്സെഹിര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് താരം തന്‍റെ അവസാന കരിയര്‍ സ്പെല്‍ മാറ്റിവച്ചത്.