ഗാവിയുടെ രജിസ്‌ട്രേഷനു വേണ്ടി ബാഴ്‌സലോണ നല്‍കിയ അപ്പീല്‍ തള്ളി കോടതി
ഒരു ബാഴ്‌സലോണ ഫസ്റ്റ്-ടീം കളിക്കാരനെന്ന ടാഗില്‍ ഗാവിയുടെ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ബാഴ്സ നല്‍കിയ അപ്പീല്‍ സിറ്റി കോടതി അസാധുവാക്കിയിരിക്കുന്നു.അതായത് അക്കാദമി കളിക്കാരനെന്ന നിലയിലുള്ള തന്റെ മുൻ കരാറിലേക്ക് ഗാവി തിരിച്ചെത്തിയേക്കും.ബാഴ്‌സ ജനുവരിയിൽ താരത്തിനെ രജിസ്റ്റർ ചെയ്തിരുന്നു.സാവിയുടെ നമ്പര്‍ ആയ ആറും ക്ലബ് ഗാവിക്ക് സമ്മാനിച്ചു.

എന്നാൽ ക്ലബ് വളരെ വൈകി പേപ്പർ വർക്ക് ഫയൽ ചെയ്തുവെന്ന് വിധിച്ചതിനെത്തുടർന്ന് ലാലിഗ നല്‍കിയ അപ്പീല്‍ കോടതി ശരിവെച്ചു.ബാഴ്സ നല്‍കിയ അപ്പീല്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം ലാ ലിഗ പുനരാരംഭിക്കുമ്പോൾ തന്‍റെ പഴയ നമ്പർ 30-ാം ഷർട്ടിൽ ഗാവി തിരിച്ചെത്തും.അകാദമി കരാറില്‍ ഗാവി തുടരുന്നതിനാല്‍ ഈ സീസണ്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ താരത്തിനു ടീം വിടാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.ഗാവിയെ കൂടാതെ റൊണാള്‍ഡ് അറൂഹോയേയും ഫസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ബാഴ്സക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.