സമ്പോളിയെ മാനേജര്‍ സ്ഥാനത് നിന്ന് പുറത്താക്കി സെവിയ്യ
സ്പാനിഷ് ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സെവിയ്യ അവരുടെ മാനേജര്‍ ആയ ജോര്‍ഗ് സാമ്പോളിയെ ഫയര്‍ ചെയ്തതായി അറിയിച്ചു.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ സ്പാനിഷ് ക്ലബ് നിലവില്‍ പതിനാലാം സ്ഥാനത്താണ്.

ഗെറ്റാഫെയുമായുള്ള തോല്‍വി കൂടി ആയതോടെ മാനേജറില്‍ ഉള്ള മാനേജ്മെന്റിന്റെ വിശ്വാസം നഷ്ട്ടപ്പെട്ടു എന്നും,അതിനാല്‍ അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് അർജന്റീനിയൻ പരിശീലകനുമായി പിരിയാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു എന്നും ക്ലബ് പ്രസ്ഥാവന ഇറക്കുകയായിരുന്നു.സ്പാനിഷ് ലീഗിന്റെ അവസാന 12 റൗണ്ടുകളിൽ ടീമിന്‍റെ നഷ്ട്ടപ്പെട്ട ഫോം വീണ്ടെടുക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ ആണ് തങ്ങള്‍ എന്നും സെവിയ്യ അറിയിച്ചു.2016-17 ല്‍ സാമ്പോളി സെവിയ്യയില്‍ ചേര്‍ന്നു.തുടക്ക കാലത്തെ ടീമിന്‍റെ ഫോം കണക്കില്‍ എടുത്തു സാമ്പോളിയെ അര്‍ജന്‍റ്റീന ദേശീയ ടീമിന്‍റെ മാനേജര്‍ ആക്കിയിരുന്നു.എന്നാൽ റഷ്യയിൽ ഫ്രാൻസിനെതിരായ ടീമിന്റെ റൗണ്ട്-16 എലിമിനേഷനുശേഷം അദ്ധേഹത്തെ അര്‍ജന്റിന മാനേജര്‍ സ്ഥാനത് നിന്ന് പുറത്താക്കുകയായിരുന്നു.