ടോട്ടന്‍ഹാമിനെ സമനിലയില്‍ തളച്ച് സതാംട്ടന്‍
ജെയിംസ് വാർഡ്-പ്രോസ് നേടിയ വിവാദ സ്റ്റോപ്പേജ്-ടൈം പെനാൽറ്റി മൂലം സതാംട്ടണ് ടോട്ടൻഹാം ഹോട്‌സ്‌പറിനെ സമനിലയില്‍ തളക്കാന്‍ സാധിച്ചു.വിലപ്പെട്ട മൂന്നു പോയിന്റ് നേടുക എന്ന ലക്ഷ്യത്തില്‍ കളിക്കാന്‍ ഇറങ്ങിയ ടോട്ടന്‍ഹാം മികച്ച തുടക്കം ആണ് കാഴ്ചവെച്ചത്.മത്സരം തീരാന്‍ വെറും പതിനഞ്ചു മിനുറ്റ് ശേഷിക്കെ രണ്ടു ഗോളിന്‍റെ ലീഡ് സ്പര്‍സിനുണ്ടായിരുന്നു.ആദ്യ പകുതിയില്‍ പെഡ്രോ പൊറോയും രണ്ടാം പകുതിയില്‍ ഹാരി കേയിനും പെരിസിച്ചും ടോട്ടന്‍ഹാമിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി.

90-ാം മിനിറ്റിൽ ടോട്ടൻഹാമിന്റെ സബ് താരമായ പേപ്പ് സർ ഐൻസ്‌ലി മൈറ്റ്‌ലാൻഡ്-നൈൽസിനെ ഫൗൾ ചെയ്തതായി റഫറി വിധിച്ചു.ഒരു നീണ്ട പരിശോധനയ്ക്ക് ശേഷം പെനാൽറ്റി നല്‍കാന്‍ വാര്‍ തീരുമാനിക്കുകയായിരുന്നു.ഒരു അബദ്ധവും കൂടാതെ വാർഡ്-പ്രൗസ് ബോള്‍ വലയില്‍ എത്തിച്ചപ്പോള്‍ ടോപ് ഫോറില്‍ തുടരുക എന്ന ടോട്ടന്‍ഹാം ലക്ഷ്യത്തിന് വെല്ലുവിളി ഉയരാന്‍ പോകുന്നു.നിലവില്‍ ടോട്ടന്‍ഹാമിനെക്കാള്‍ രണ്ടു മത്സരങ്ങള്‍ കുറവ് കളിച്ച ന്യൂ കാസില്‍ അഞ്ചാം സ്ഥാനത്താണ്.ടോട്ടന്‍ഹാമിനെക്കാള്‍ വെറും രണ്ടു പോയിന്റിനു മാത്രമാണ് അവര്‍ പുറകില്‍ ഉള്ളത്.തങ്ങള്‍ക്ക് ലഭിച്ച അവസരം മുതല്‍ എടുക്കാന്‍ കഴിയാതെ പോയത് ഭാവിയില്‍ ടോട്ടന്‍ഹാമിന് തിരിച്ചടി ആവുമെന്നത് തീര്‍ച്ച.