സതാംട്ടന് എതിരാളികള്‍ ; ടോപ് ഫോര്‍ സ്ഥാനം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ടോട്ടന്‍ഹാം
പ്രീമിയര്‍ ലീഗില്‍ ഇന്ന് അവസാന സ്ഥാനത് ഉള്ള സതാംട്ടനെ ടോട്ടന്‍ഹാം നേരിടാന്‍ ഒരുങ്ങുന്നു.നാലാം സ്ഥാനത് ഉള്ള ലണ്ടന്‍ ക്ലബിന് ടോപ് ഫോറില്‍ ലീഗ് അവസാനിപ്പിച്ച് അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്നതാണ് ലക്ഷ്യം.എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ഇത്തവണ ടോപ് ഫോറിന് വേണ്ടിയുള്ള പോരാട്ടം വളരെ ശക്തമാണ്.ലിവര്‍പൂള്‍,ന്യൂ കാസില്‍,ബ്രൈട്ടന് എന്നിവര്‍ അഞ്ചു,ആറു,ഏഴു സ്ഥാനങ്ങളില്‍ ആണ്.ഇവരുടെ എല്ലാ വെല്ലുവിളികളും ടോട്ടന്‍ഹാമിന് മറികടക്കേണ്ടത് ഉണ്ട്.ഇന്ത്യന്‍ സമയം എട്ടര മണിക്ക് സതാംട്ടന് ഹോം ഗ്രൗണ്ടില്‍ വെച്ചാണ് സെന്റ് മേരീസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.
ലീഗിലെ മറ്റൊരു മത്സരത്തില്‍ വൂള്‍വ്സ്,റിലഗേഷന്‍ ഭീഷണി നേരിടുന്ന ലീഡ്സ യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് വെറും ഒരു ജയം മാത്രം നേടിയ വൂള്‍വ്സ് ലീഗില്‍ പതിമൂന്നാം സ്ഥാനത്താണ്.താരതമ്യേനെ ദുര്‍ബലര്‍ ആയ ലീഡ്സില്‍ നിന്ന് വിലപ്പെട്ട മൂന്നു പോയിന്റ് നേടി പട്ടികയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുക എന്നത് ആണ് വൂള്‍വ്സിന്റെ ലക്ഷ്യം.ഇന്ത്യന്‍ സമയം എട്ടര മണിക്ക് വൂള്‍വ്സ് ഹോം ആയ മോളിനെക്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.