സ്വീഡിഷ് ടീമില്‍ തിരിച്ചെത്തി ഇബ്ര
എസി മിലാന്റെ വെറ്ററൻ സ്‌ട്രൈക്കർ സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഈ മാസത്തെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള സ്വീഡന്റെ ടീമിൽ ഇടം നേടി.41 കാരനായ ഇബ്രാഹിമോവിച്ച് 12 മാസം മുമ്പ് ആണ് സ്വീഡന് വേണ്ടി കളിച്ചത്.നിലവിലെ ഏറ്റവും പ്രായം ചെന്ന രാജ്യാന്തര ഫുട്ബോള്‍ താരത്തിന്‍റെ റെക്കോര്‍ഡ് മുന്‍ ഇറ്റാലിയന്‍ ഗോൾകീപ്പർ ഡിനോ സോഫിന്റെ പേരില്‍ ആണ്.
:focal(1386x444:1388x442)/origin-imgresizer.eurosport.com/2018/06/23/2360372-49106210-2560-1440.jpg)
ആ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരം ആണ് ഇപ്പോള്‍ ഇബ്രക്ക് ലഭിച്ചിരിക്കുന്നത്.മാർച്ച് 24 ന് ബെൽജിയത്തിനെതിരെയോ മാർച്ച് 27 ന് അസർബൈജാനെതിരെയോ കളിക്കുകയാണെങ്കിൽ സോഫിന്റെ നേട്ടം സ്വീഡിഷ് താരത്തിനു മറികടക്കാന്‍ ആകും.കാല്‍ മുട്ടില്‍ പരിക്കേറ്റ സ്ലാട്ടന്‍ ഈ സീസണില്‍ മിലാന് വേണ്ടി വെറും മൂന്നു മത്സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.എന്നാല്‍ അദ്ധേഹത്തെ പോലൊരു വെറ്ററന്‍ താരത്തിന്റെ സാന്നിധ്യം പിച്ചിനുള്ളിലും പിച്ചിനു പുറത്തും സ്വീഡിഷ് താരങ്ങള്‍ക്ക് വലിയൊരു ഉത്തേജനം ആകുമെന്ന് കരുതുന്നതായി കോച്ച് ജാനെ ആൻഡേഴ്സൺ പറഞ്ഞു.