സ്പാനിഷ് യുവ താരത്തിനു വേണ്ടി വല വിരിച്ച് റയല്‍ മാഡ്രിഡ്
ഈ സീസണിൽ ലാലിഗയിൽ വളർന്നുവരുന്ന താരങ്ങളിൽ ഒരാളാണ് ഗാബ്രി വീഗ.വെറും 20 വയസ്സ് ഉള്ള താരം ഈ ടേമിൽ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും തന്‍റെ ടീമായ സെല്‍റ്റ വിഗോക്കായി നേടിയിട്ടുണ്ട്.ഇപ്പോള്‍ തന്നെ താരത്തിനു പല കോണില്‍ നിന്നും നിരീക്ഷങ്ങള്‍ ലഭിക്കുന്നുണ്ട്.ക്രിയേറ്റീവ് ഡിപ്പാർട്ട്‌മെന്റിൽ തങ്ങളുടെ ഓപ്ഷനുകൾ വർദ്ധിപ്പിക്കാൻ ലക്‌ഷ്യം ഇടുന്ന തിരക്കില്‍ ആണ് റയല്‍ മാഡ്രിഡ്.

യുവ സ്പാനിഷ് താരത്തിന്‍റെ ഫയല്‍ മാഡ്രിഡ് തങ്ങളുടെ കൈവശം വെച്ചിട്ടുണ്ട് എന്നും താരത്തിനെ വിലയിരുത്തുന്നതിന് വേണ്ടി അവര്‍ സ്കൌട്ടിനെ അയച്ചിട്ടുണ്ട് എന്നും പ്രമുഖ സ്പോര്‍ട്ട്സ് മാധ്യമമായ കഡേന്ന സെര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.താരത്തിനു സെല്‍റ്റ ആവശ്യപ്പെടുന്നത് 40 മില്യണ്‍ യൂറോയാണ്.എന്നാല്‍ വീഗക്ക് വേണ്ടി പരമാവധി 25 മില്യണ്‍ യൂറോയെ മാഡ്രിഡ് ചിലവാക്കുകയുള്ളൂ.എന്നാല്‍ നിലവിലെ റയല്‍ താരമായ ഡാനി സേബയോസിനെ ഉള്‍പ്പെടുത്തി ഒരു സ്വാപ് ഡീലും കൂടി ഓപ്ഷന്‍ ആക്കാന്‍ മാഡ്രിഡ് തീരുമാനിക്കുന്നുണ്ട് എന്നും റിപ്പോട്ടില്‍ പറയുന്നു.സ്പാനിഷ് താരത്തിന്‍റെ റയലുമായുള്ള കരാര്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകും.