2024 വരെ റയൽ മാഡ്രിഡ് കരാർ പുതുക്കാൻ കരിം ബെൻസെമ തീരുമാനിച്ചു
2024 വരെ റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാനൊരുങ്ങുകയാണ് കരീം ബെൻസെമ.മാഡ്രിഡിലെ ഫ്രഞ്ച് സ്‌ട്രൈക്കറുടെ കരാർ ജൂൺ 30-ന് അവസാനിക്കും, എന്നാൽ ക്ലബ്ബിലെ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച വാര്‍ത്ത പ്രകാരം അദ്ദേഹം മറ്റൊരു സീസണിൽ സാന്റിയാഗോ ബെർണബ്യൂവിൽ തുടരുമെന്ന് പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ അത്‌ലറ്റിക്കിനോട് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ 2018 ൽ യുവന്റസിലേക്ക് പോയത് മുതൽ ബെൻസെമ റയലിന്റെ പ്രധാന താരമാണ്.അട്ടാക്കിങ്ങ് താരങ്ങളുടെ അഭാവം കോച്ച് അന്‍സലോട്ടി അറിയാത്തതിന്റെ പ്രധാന കാരണം ബെന്‍സെമയും ബ്രസീലിയന്‍ താരം വിനീഷ്യസിന്‍റെയും പ്രകടങ്ങള്‍ കൊണ്ടാണ്.കഴിഞ്ഞ വര്‍ഷം ബാലോന്‍ ഡി ഓര്‍ നേടിയ താരം റയലിന് ചാമ്പ്യന്‍സ് ലീഗ് നേടി കൊടുക്കുന്നതില്‍ പ്രധാന പങ്ക് ആണ് വഹിച്ചിരുന്നത്.പരിക്കുകള്‍ ഏറെ പറ്റി എങ്കിലും ഫ്രഞ്ച് സ്ട്രൈക്കറുടെ ഈ സീസണിലെ കണക്കുകളും അത്രക്ക് മോശം ഒന്നുമല്ല.ബെന്‍സെമയേ കൂടാതെ ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ്, ഡാനി സെബല്ലോസ്, മാർക്കോ അസെൻസിയോ, നാച്ചോ ഫെർണാണ്ടസ്, മരിയാനോ ഡയസ് എന്നിവരുടെ റയലുമായുള്ള കരാറുകളും പൂര്‍ത്തിയാവുന്നതിന്റെ വക്കില്‍ ആണ്.