ബാഴ്‌സലോണയിൽ ചേരുന്നതിനായി മാൻ സിറ്റി താരം തന്‍റെ ശമ്പളം കുറക്കാന്‍ വരെ തയ്യാറാണ്
വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തില്‍ ഒരു പുതിയ ലെഫ്റ്റ് ഫൂട്ട് സെന്റർ ബാക്കിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ അന്വേഷിക്കുകയാണ് ബാഴ്സലോണ.സമീപകാല റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ അയ്‌മെറിക് ലാപോർട്ട കറ്റാലന്‍ ക്ലബിന്റെ സാധ്യത ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.ഈ സീസണിൽ റൂബന്‍ ഡയാസ്,നഥാന്‍ എക്ക്,അക്കാഞ്ചി എന്നിവരുടെ വരവോടെ ലപോര്‍ട്ടയുടെ അവസരങ്ങള്‍ കുറയാന്‍ തുടങ്ങി.

ഇത് താരത്തിനെ മാഞ്ചസ്റ്ററില്‍ നിന്ന് പുറത്തു കടക്കാന്‍ പ്രേരിപ്പിക്കുന്നു.തന്‍റെ കേളി ശൈലി ബാഴ്സക്ക് അനുയോജ്യമായത് ആണ് എന്ന് വിശ്വസിക്കുന്ന താരം അവര്‍ക്ക് വേണ്ടി തന്‍റെ വേതനം ചുരുക്കാനും തയ്യാറാണ്.നിലവിൽ മാഞ്ചസ്റ്റർ സിറ്റിയിൽ പ്രതിവർഷം 7 മില്യൺ യൂറോയാണ് താരം സാലറി വാങ്ങുന്നത്.അഞ്ചു കൊല്ലം മുന്‍പേ 65 മില്യണ്‍ യൂറോക്കാണ് താരത്തിനെ സിറ്റി സൈന്‍ ചെയ്തിരുന്നത്.ഇനിയും രണ്ടു വര്‍ഷം കോണ്ട്രാക്റ്റ് കാലാവധിയില്‍ ബാക്കിയുണ്ട്. അതിനാല്‍ അദ്ദേഹത്തിനെ ഒരിക്കലും ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ വിടാന്‍ സിറ്റി സമ്മതിക്കില്ല.