മെസ്സി ബാഴ്‌സലോണയിൽ തിരിച്ചെത്താനുള്ള സാധ്യത 60%
ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരാന്‍ 60% സാധ്യതയുണ്ടെന്ന് പ്രമുഖ ബാഴ്‌സലോണ പത്രപ്രവർത്തകരിൽ ഒരാളായ ജെറാർഡ് റൊമേറോ അവകാശപ്പെട്ടു.ഈ സമ്മറോടെ അർജന്റീന താരം ഒരു സ്വതന്ത്ര ഏജന്റാകാൻ ഒരുങ്ങുകയാണ്.പിഎസ്ജിയുമായി ഒരു തരത്തിലും ചര്‍ച്ച നടത്താന്‍ താരമോ അദ്ദേഹത്തിന്റെ എജന്റ്റ് ആയ പിതാവോ മുതിര്‍ന്നിട്ടില്ല.അതിനാല്‍ ബാഴ്സയിലേക്ക് തിരിച്ചു വരുക എന്നത് മെസ്സിക്ക് ഇപ്പോള്‍ ഓരോപ്ഷന്‍ ആണ്.

ബാഴ്‌സലോണയെ കൂടാതെ, ഇന്റർ മിയാമി, സൗദി അറേബ്യൻ വമ്പൻമാരായ അൽ-ഇത്തിഹാദ്, അൽ-ഹിലാൽ തുടങ്ങിയവരും മെസ്സിയെ സൈൻ ചെയ്യാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മെസ്സിയുടെ പിതാവ് ഇന്നലെ സൗദി അറേബിയയില്‍ അല്‍ ഹിലാലുമായി ചര്‍ച്ച നടത്താന്‍ പോയിരുന്നു.താരത്തിനു വേണ്ടി 600 മില്യണ്‍ യൂറോ മെസ്സിയുടെ പിതാവ് ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.മറ്റൊരു വശത്ത് സാമ്പത്തികമായി ഞെരുക്കം നേരിടുന്ന ബാഴ്സക്ക് ഏതു പുതിയ സൈനിങ്ങ് നടത്തുമ്പോഴും ലാലിഗയെ പേടിക്കണം.കൂടാതെ മെസ്സിയുടെ സാലറി ബാഴ്സയുടെ പുതുക്കിയ വേതന ബില്ലുമായി അനുയോജ്യമാവുകയും വേണം.അതിനുള്ള സാധ്യത നിലവില്‍ വളരെ വിരളം തന്നെ ആണ്.എന്നാല്‍ ബാഴ്സ പ്രസിഡന്റ് ലപോര്‍ട്ടയും ക്ലബ് സംവിധായകൻ ആയ അലെമാനിയും മെസ്സിയേ കൊണ്ട് വരുന്നതിനു വേണ്ടി വലിയ വിട്ടു വീഴ്ച്ചകള്‍ നടത്താന്‍ തയ്യാറാണ് എന്നും ജെറാർഡ് റൊമേറോ റിപ്പോര്‍ട്ട് നല്‍കി.